മലയാളത്തിൽ വരാനിരിക്കുന്ന ചിത്രങ്ങളിൽ ജനശ്രദ്ധ പിടിച്ചു പറ്റിയ ചിത്രമാണ് 'സാത്താൻ'. കെ.എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്ലർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ട്രെയ്ലർ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

സാത്താൻ എന്ന ടൈറ്റിൽ റോളിൽ വരുന്ന റിയാസ് പത്താന്റെ മേക്ക് ഓവറും ശ്രദ്ധിക്കപ്പെട്ടു. ഇരയ് തേടൽ, ഹെർ സ്റ്റോറി എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് കെ.എസ് കാർത്തിക്.


2013ൽ ഫ്ലാറ്റ് നമ്പർ 4ബി എന്ന ചിത്രത്തിൽ മികച്ച അഭിനയം കാഴ്ച വച്ചാണ് റിയാസ് പത്താൻ ചലച്ചിത്ര രം​ഗത്തേക്ക് എത്തിയത്. ആ വര്‍ഷത്തെ അടൂര്‍ ഭാസി സ്മാരകത്തിെൻ്റെ മികച്ച നടനുള്ള പുരസ്കാരം നേടി.


ALSO READ: ഷറഫുദീൻ, സുരാജ് വെഞ്ഞാറമൂട്, സന്ദീപ് പ്രദീപ്‌ എന്നിവർ പ്രധാന വേഷങ്ങളിൽ; 'പടക്കളം' ആരംഭിക്കുന്നു


ഫ്ലാറ്റ് നമ്പർ 4ബിക്കു ശേഷം ഒന്നും ഒന്നും മൂന്ന്, ഡെഡ്‌ലൈൻ, ഡസ്റ്റ് ബിന്‍, ക്ലിൻ്റ്, കായംകുളം കൊച്ചുണ്ണി, രണ്ടാംമുഖം, റാണി, കന്നഡ ചിത്രമായ ഗഡിയാറ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു.


റിയാസ് പത്താനു പുറമേ ഹാരിസ് മണ്ണഞ്ചേരിൽ, സുജേഷ് കുമാർ, ജെസിൻ ഷാ, സനത് കെ. എസ്, സുമേഷ്, രാജഗോപാൽ, മിൽടൺ മൈക്കിൾ, നന്ദകുമാർ, റോഷൻ, വിനോദ് പുളിക്കൽ, വിനോദ് പ്രഭാകർ, ജിൻസി ചിന്നപ്പൻ, ഫെലിഷ്യ, ഹീരാ ശ്രീനിവാസൻ, ആകാൻഷാ ദാമോദർ, അമൃത അനൂപ്, കൃഷ്ണ പ്രിയ തുടങ്ങിയരും ചിത്രത്തിൽ അഭിനയിക്കുന്നു. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ജോണറിൽ പുറത്തിറങ്ങുന്ന ചിത്രം ഉടൻ പ്രദർശനത്തിന് എത്തും. പിആർഒ- പി.ശിവപ്രസാദ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.