നടനും സംവിധായകനുമായ സൗബിന്‍ ഷാഹിര്‍ വിവാഹിതനായി. കോഴിക്കോട് സ്വദേശി ജാമിയ സഹീറാണ് വധു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത ലളിത ചടങ്ങുകളോടെയായിരുന്നു വിവാഹം. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിവാഹചിത്രങ്ങള്‍ സൗബിന്‍ പങ്കുവയ്ക്കുന്നതിന് മുന്‍പേ ആരാധകര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ഒക്ടോബറില്‍ വിവാഹനിശ്ചയം കഴിഞ്ഞിരുന്നുവെങ്കിലും വിവാഹ തീയതി പരസ്യമാക്കിയിരുന്നില്ല. 


ഫാസില്‍ സംവിധാനം ചെയ്ത കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തില്‍ അതിഥി താരമായി അരങ്ങേറ്റം കുറിച്ച സൗബിന്‍ പിന്നീട് ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടി. സൗബിന്‍ സംവിധാനം ചെയ്ത പറവ എന്ന ചിത്രവും സൂപ്പര്‍ഹിറ്റായിരുന്നു.