ബോളിവുഡ് നായകൻ ഷാരൂഖ് ഖന്റെ മകൻ ആര്യൻ ഖാൻ സംവിധാന രം​ഗത്തേക്ക് എത്തുകയാണെന്ന് റിപ്പോർട്ട്. ആര്യൻ ഒരു ഫീച്ചർ സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണെന്ന റിപ്പോർട്ടാണ് പുറത്തു വരുന്നത്. ഒരു വെബ് സീരീസും ആര്യന്റെ സംവിധാനത്തിലെത്തുന്നുവെന്ന വാർത്തയാണ് ഇപ്പോൾ കേൾക്കുന്നത്. എന്നാൽ ഔദ്യോ​ഗിക പ്രഖ്യാപനങ്ങൾ ഒന്നും തന്നെ നിലവിലുണ്ടായിട്ടില്ല. തന്റെ വെബ്‍ സീരീസിന്റെ ചിത്രീകരണം പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയെന്ന റിപ്പോർട്ടുകളുമുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പിതാവിന്റെ തന്നെ നിർമാണ കമ്പനിയായ റെഡ് ചില്ലീസ് എന്റര്‍ടെയ്ൻമെന്റിന് വേണ്ടിയാണ് ആര്യൻ ഖാൻ സംവിധാനം ചെയ്യുന്നത്. നടൻ ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും ചേർന്ന് 2003-ൽ സ്ഥാപിച്ച ഒരു ഇന്ത്യൻ വിഷ്വൽ ഇഫക്റ്റ്, നിർമ്മാണ, വിതരണ കമ്പനിയാണ് റെഡ് ചില്ലീസ് എന്റർടൈൻമെന്റ്. ആര്യൻ ഖാന്റെ സംവിധാനത്തില്‍ പ്രിത കമാനിയും അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. താരപുത്രൻ അഭിനയം അല്ലാതെ സംവിധാനത്തിലേക്ക് കടന്ന് സജീവമാകുന്നത് ആരാധകർ വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്. 


ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് ആര്യൻ ഖാൻ ഏറെ വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് ആഡംബര കപ്പലിൽ നിന്ന് ആര്യൻ ഉൾപ്പെടെ നിരവധി പേരെ എൻിസിബി അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിലായവരിൽ ചിലരിൽ നിന്ന് കൊക്കെയിന്‍, ഹാഷിഷ, എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകള്‍ പിടികൂടിയിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. ആര്യൻ ഖാനെതിരെ എൻസിബിക്ക് കൃത്യമായ തെളിവ് നൽകാൻ ഇല്ലാതിരുന്നതിനാൽ ആര്യനെ മുംബൈ ഹോക്കോടതി വെറുതെ വിടുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.