ഷെയ്ന്‍ നിഗത്തെ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ബർമൂഡ. ടി.കെ രാജീവ് കുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചുള്ള പുതിയ അപ്ഡേറ്റ് വന്നിരിക്കുകയാണ്. ചിത്രത്തിന്റെ റിലീസ് തിയതി മാറ്റിയെന്നാണ് പുതിയ റിപ്പോർട്ട്. പുതിയ തിയതിയും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ചില കാരണങ്ങളാൽ ബർമൂഡയുടെ റിലീസ് ഓ​ഗസ്റ്റ് 19ലേക്ക് മാറ്റിയെന്ന് അണിയറക്കാർ അറിയിച്ചു. ഷെയ്ൻ നി​ഗം ചിത്രം ജൂലൈ 29ന് പ്രേക്ഷകർക്ക് മുന്നിലേക്കെത്തുമെന്നായിരുന്നു റിപ്പോർട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കശ്‍മീരി നടി ഷെയ്‍ലീ കൃഷന്‍ ആണ് ബർമൂഡയിൽ ഷെയ്നിന്റെ നായികയായി എത്തുന്നത്. സന്തോഷ് ശിവന്‍റെ 'ജാക്ക് ആന്‍ഡ് ജില്‍', 'മോഹ' എന്നീ ചിത്രങ്ങളില്‍ ഷെയ്ലീ അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ ഈ ചിത്രത്തിൽ ​ഗായകനായി എത്തുന്നു എന്ന പ്രത്യേകതയും ബർമൂഡയ്ക്കുണ്ട്. ടി.കെ. രാജീവ് കുമാർ ചിത്രമായ കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന സിനിമയിലെ 'കൈതപ്പൂവിൻ കന്നികുറുമ്പിൽ' എന്ന് തുടങ്ങുന്ന ​ഗാനം മോഹൻലാൽ പാടിയിരുന്നു. 


Also Read: Bermuda First Look Poster : ഷെയ്ൻ നിഗം നായകനാകുന്ന ബർമുഡയുടെ ഫസ്റ്റ് ലുക് പോസ്റ്റർ Mammootty റിലീസ് ചെയ്‌തു


നവാഗതനായ കൃഷ്‍ണദാസ് പങ്കിയാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഇന്ദുഗോപന്‍ എന്ന കഥാപാത്രത്തെയാണ് ഷെയ്‍ന്‍ നിഗം ബർമൂഡയിൽ അവതരിപ്പിക്കുന്നത്. സബ് ഇന്‍സ്പെക്ടര്‍ ജോഷ്വയുടെ അടുത്ത് ഇന്ദുഗോപന്‍ ഒരു പരാതിയുമായി എത്തുന്നതോടെയാണ് ചിത്രത്തിന്‍റെ കഥാവികാസം സംഭവിക്കുന്നത്. കോമഡി ഡ്രാമ വിഭാഗത്തില്‍ ഉൾപ്പെടുന്ന ചിത്രമായിരിക്കും ബർമൂഡ. സബ് ഇൻസ്പെക്ടർ ജോഷ്വയായി വേഷമിടുന്നത് വിനയ് ഫോര്‍ട്ട് ആണ്. ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജന്‍ സുദര്‍ശന്‍, ദിനേശ് പണിക്കര്‍, കോട്ടയം നസീര്‍, ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. 


Kaapa Movie : മഞ്ജു വാര്യർ പിന്മാറി; പകരം കാപ്പയിൽ നായിക അപർണ ബാലമുരളി


തിരുവനന്തപുരം : ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ അവതരിപ്പിക്കുന്ന ഷാജി കൈലാസ് പൃഥ്വിരാജ് ചിത്രം കാപ്പയിൽ നായികയായി ദേശീയ അവാർഡ് ജേതാവ് അപർണ ബാലമുരളിയെത്തുന്നു. ചിത്രത്തിൽ നിന്നും പിന്മാറിയ മഞ്ജു വാര്യർക്ക് പകരമായിട്ടാണ് അപർണ കാപ്പയുടെ ഭാഗമായിരിക്കുന്നത്. നേരത്തെ കരാറിൽ ഏർപ്പെട്ട തമിഴ് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കിനെ തുടർന്നാണ് മഞ്ജു വാര്യർ കാപ്പയിൽ നിന്നും പിന്മാറിയതെന്നാണ് റിപ്പോർട്ട്. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ കടുവയ്ക്ക് ശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒരുമിക്കുന്ന ചിത്രത്തിൽ അസിഫ് അലി ഉൾപ്പെടെ വൻതാരനിരയാണ് അണിനിരക്കുന്നത്.


വലിമൈയ്ക്ക് ശേഷം അജിത് കുമാറിന്റെ എകെ 61ന്റെ ചിത്രീകരണം ആരംഭിക്കുന്നതിനെ തുടർന്നാണ് നടി പൃഥ്വിരാജ് ചിത്രത്തിൽ നിന്നും പിന്മാറിയതെന്ന് മാതൃഭൂമി ഡോട്ട് കോം മഞ്ജു വാര്യറുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങളെ ഉദ്ദരിച്ചു കൊണ്ട് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസമാണ് അജിത് വിദേശയാത്രയ്ക്ക് ശേഷം തിരികെ ഇന്ത്യയിലെത്തിയത്. വലിമൈയുടെ സംവിധായകൻ എച്ച് വിനോദ് തന്നെ എകെ 61-ും ഒരുക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.