Bermuda First Look Poster : ഷെയ്ൻ നിഗം നായകനാകുന്ന ബർമുഡയുടെ ഫസ്റ്റ് ലുക് പോസ്റ്റർ Mammootty റിലീസ് ചെയ്‌തു

പോസ്റ്ററിൽ കാണാതായതിന്റെ ദുരൂഹത എന്ന സബ്‌ടൈറ്റിലും കൊടുത്തിട്ടുണ്ട്.   

Written by - Zee Malayalam News Desk | Last Updated : May 29, 2021, 03:08 PM IST
  • നടൻ മമ്മൂട്ടിയാണ് ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്‌തത്‌.
  • പോസ്റ്ററിൽ കാണാതായതിന്റെ ദുരൂഹത എന്ന സബ്‌ടൈറ്റിലും കൊടുത്തിട്ടുണ്ട്.
  • ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ടികെ രാജീവ് കുമാറാണ്.
  • നടൻ മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ റിലീസ് ചെയ്‌തത്‌.
Bermuda First Look Poster : ഷെയ്ൻ നിഗം നായകനാകുന്ന ബർമുഡയുടെ ഫസ്റ്റ് ലുക് പോസ്റ്റർ Mammootty റിലീസ് ചെയ്‌തു

Kochi: ഷെയ്ൻ നിഗം (Shane Nigam) നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ബർമുഡയുടെ (Bermuda) ഫസ്റ്റ് ലുക്ക് പോസ്റ്റർ (First Look Poster) പുറത്ത് വിട്ടു. നടൻ മമ്മൂട്ടിയാണ് ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്‌തത്‌. പോസ്റ്ററിൽ കാണാതായതിന്റെ ദുരൂഹത എന്ന സബ്‌ടൈറ്റിലും കൊടുത്തിട്ടുണ്ട്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ടികെ രാജീവ് കുമാറാണ്.

നടൻ മമ്മൂട്ടി (Mammootty) തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ്  ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ റിലീസ് ചെയ്‌തത്‌. ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്ററിൽ വെള്ളത്തിൽ കിടക്കുന്ന ഷെയ്ൻ നിഗത്തിന്റെ ചിത്രമാണ് അവതരിപ്പിച്ചിരിക്കുന്നത്. പോസ്റ്ററിനൊപ്പം മമ്മൂട്ടി സിനിമയുടെ നിർമ്മാതാക്കൾക്കും അണിയറപ്രവർത്തകർക്കും അഭിനേതാക്കൾക്കും ആശംസയും അറിയിച്ചു.

ALSO READ: Vijay Sethupathi യുടെ കടൈസി വ്യവസായി OTT പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യുമോ? 

24 ഫ്രെയിംസിന്റെ ബാനറിൽ  ചിത്രം നിർമ്മിക്കുന്നത് സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എൻ.എം എന്നിവർ സംയുക്തമായി ആണ്. ചിത്രത്തിൽ നായികയായി എത്തുന്നത് കശ്‍മീർ സ്വദേശിയായ ശെയ്ലീ കൃഷ്ണ ആണ്.  ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്.

ALSO READ: RRR ന്റെ നാല് ഭാഷകളിലുള്ള ഡിജിറ്റൽ റൈറ്റ് ZEE5 സ്വന്തമാക്കി, നെറ്റ്ഫ്ലിക്സിന് ഹിന്ദിയും മറ്റ് വിദേശ ഭാഷകളുടെയും റൈറ്റ്

ചിത്രത്തിൽ  ഷെയ്ൻ നിഗത്തിനെയും (Shane Nigam)  ശെയ്ലീ കൃഷ്ണയെയും കൂടാതെ സൈജു കുറുപ്പ്, സുധീർ കരമന, മണിയൻപിള്ള രാജു, വിനയ് ഫോർട്ട്, ഹരീഷ് കണാരൻ, ഇന്ദ്രൻസ്, സാജൻ സുധർശൻ, ദിനേഷ് പണിക്കർ,കോട്ടയം നസീർ, നൂറിൻ ഷെറീഫ്, ഷൈനി സാറ തുടങ്ങിയ നിരവധി പേർ കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

ഇന്ദുഗോപന്‍ എന്ന കഥാപാത്രമാണ് ഷെയ്ന്‍ നിഗം അവതരിപ്പിക്കുന്നത്. വിനയ് ഫോര്‌ട്ട് അവതരിപ്പിക്കുന്ന സബ് ഇന്‍സ്‌പെക്ടര്‍ ജോഷ്വായുടെ അടുത്ത് ഒരു പരാതിയുമായി എത്തുന്ന ഇന്ദുഗോപന്റെ പശ്ചാത്തലത്തിലാണ് ചിത്രം പുരോഗമിക്കുന്നത്. നര്‍മത്തില്‍ ചാലിച്ച കഥാ സന്ദര്‍ഭമാണ് ചിത്രത്തില്‍ ഉള്ളതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നത്.

ALSO READ: Lakshadweep Issue : "സഭ്യതാ എന്നത് ഒരു സംസ്കാരമാണ്, ഞാൻ ആ സംസ്കാരത്തോട് ഒപ്പമാണ്", പൃഥ്വിരാജിനെതിരയുള്ള സൈബർ ആക്രമണം തള്ളിക്കളയുന്നു എന്ന് സംവിധായകൻ Priyadarshan

ചിത്രത്തിന്റെ ക്യാമറ ചെയ്‌തിരിക്കുന്നത്‌ ഷെല്ലി കാലിസ്റ്റാണ്. മുമ്പ് ഷെല്ലി കലിസ്റ്റ് മണിരത്നത്തിന്റെ അസോസിയേറ്റായി പ്രവർത്തിച്ചിട്ടുണ്ട്. ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത് കൃഷ്ണദാസാണ്. ചിത്രത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാർ, ബീയാർ പ്രസാദ്  എന്നിവരാണ്. സംഗീതം നിർവ്വഹിച്ചിരിക്കുന്നത് രമേശ് നാരായണനാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News