Mumbai: Playboy fame  ഷെർലിൻ ചോപ്രയ്‌ക്കെതിരെ മാനനഷ്ട കേസ് നല്‍കി  ബോളിവുഡ് നടി ശിൽപ ഷെട്ടി.. 


COMMERCIAL BREAK
SCROLL TO CONTINUE READING

ശിൽപ ഷെട്ടി (Shilpa Shetty)   കുന്ദ്രയും രാജ് കുന്ദ്രയും (Raj Kundra) ചേര്‍ന്ന് 50 കോടി രൂപയുടെ  മാനനഷ്ട കേസ് ആണ് നല്കിയിരിയ്ക്കുന്നത്.  തങ്ങള്‍ക്കെതിരേ ഷെര്‍ലിന്‍ ചോപ്ര  (Sherlyn Chopra)  ഉന്നയിച്ച പരാതിയും ആരോപണങ്ങളും വ്യാജമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരും കോടതിയെ സമീപിച്ചത്.  ഇതുസംബന്ധിച്ച് ഷെര്‍ലിന്‍ ചോപ്രയ്ക്ക് നോട്ടീസും നല്‍കിയിട്ടുണ്ട് .


ഇതിനിടെ , ഷെർലിൻ ചോപ്ര ഈ ആരോപണങ്ങളെ തികച്ചും അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണെന്നാണ് വിശേഷിപിച്ചത്.  അതേസമയം,  ഷെർലിൻ ചോപ്ര അടുത്തിടെ  രാജ് - ശിൽപയ്‌ക്കെതിരെ കേസ്  ഫയൽ  ചെയ്തിരുന്നു.  വ്യവസായിയും നീലച്ചിത്ര നിര്‍മാണ കേസിലെ പ്രതിയുമായ രാജ് കുന്ദ്രയും ഭാര്യ ശില്‍പ ഷെട്ടിയും തന്നെ പീഡിപ്പിച്ചെന്നും തട്ടിപ്പിനിരയാക്കിയെന്നുമായിരുന്നു  നടിയുടെ ആരോപണം.  രാജ് കുന്ദ്ര ലൈംഗികമായി പീഡിപ്പിച്ചെന്നും ശില്‍പ ഷെട്ടി തന്നെ മാനസിക പീഡനത്തിനിരയാക്കിയെന്നും പരാതിയില്‍ പറയുന്നു. 


Also Read: Shilpa Shetty Divorce: ശില്‍പ ഷെട്ടി വിവാഹമോചനത്തിന് ഒരുങ്ങുന്നു?


എന്നാല്‍, പണം തട്ടിയെടുക്കുക മാത്രമാണ് ഷെര്‍ലിന്‍ ചോപ്രയുടെ ലക്ഷ്യമെന്നാണ്   ശില്പാഷെട്ടിയുടെ അഭിഭാഷകന്‍ മാധ്യമങ്ങളോട് വിശദീകരിച്ചത്.   ഷെര്‍ലിന്‍ ചോപ്ര മാപ്പ് പറയണമെന്നും രാജ് കുന്ദ്രയ്ക്കും ശില്‍പ ഷെട്ടിക്കും പൊതുസമൂഹത്തിലുണ്ടായ മാനനഷ്ടത്തിന് 50 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ്ആവശ്യം. 


ഗാന്ധി ബാത്ത് ഫെയിം നടി ഗഹന വസിഷ്ഠ് തുടക്കം മുതൽ തന്നെ രാജ് കുന്ദ്രയെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ഷെർലിൻ ചോപ്രയും പൂനം പാണ്ഡെയും ഈ ദമ്പതികൾക്കെതിരെ  രംഗത്തിറങ്ങിയിരുന്നു.  


Also Read: Shilpa Shetty Divorce: ജീവിതത്തിലെ "നിര്‍ണ്ണായക തീരുമാനം" കൈക്കൊള്ളുന്നതില്‍ ആശയക്കുഴപ്പം, ആരാധകരോട് അഭിപ്രായം തേടി ശില്പാ ഷെട്ടി


നീലച്ചിത്ര നിര്‍മാണ കേസുമായി ബന്ധപ്പെട്ട് രാജ് കുന്ദ്ര 2 മാസം മുഴുവൻ ജയിലില്‍ കഴിഞ്ഞിരുന്നു. 2021 സെപ്റ്റംബർ 21 ന് അദ്ദേഹത്തെ ജാമ്യത്തിൽ വിട്ടയച്ചെങ്കിലും വിഷയം ഇപ്പോഴും കോടതിയിലാണ്.  


രാജ് കുന്ദ്ര യുടെ അറസ്റ്റോടെ ഒരിടക്കാലത്തേയ്ക്ക് നടി ശില്പാഷെട്ടി പൊതു വേദിയില്‍ നിന്ന് അകന്നു നിന്നുവെങ്കിലും  ഇപ്പോൾ  നടി  സജീവമാണ്.   


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.