Fitness എന്നു കേൾക്കുമ്പോൾ നമ്മൾ എല്ലാവരുടെയും മനസ്സിൽ ഓടിയെത്തുന്നത് ശിൽപ ഷെട്ടി ആണെന്ന കാര്യത്തിൽ ആർക്കും സംശയമില്ലല്ലോ അല്ലേ. 


COMMERCIAL BREAK
SCROLL TO CONTINUE READING

കാരണം ഫിറ്റ്നസ് വിട്ടൊരു കളിയുമില്ല പുള്ളിക്കാരിയ്ക്ക്.  ഇപ്പോഴിതാ താൻ മാത്രമല്ല തന്റെ കുടുംബാംഗങ്ങളും അതിൽ പിന്നിലല്ല എന്നു കാണിക്കുന്ന ഒരു വീഡിയോയുമായാണ് ശിൽപ രംഗത്തെത്തിയിരിക്കുന്നത്.  


അത്  മറ്റാരുമല്ല തന്റെ അമ്മായിയമ്മ ഉഷാ റാണി കുന്ദ്രയുടെ വർക്കൌട്ട് വീഡിയോയാണ് ശിൽപ പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രേമഹ രോഗിയായ അമ്മ വ്യായാമം മുടക്കാറില്ലെന്നും ഇതാണ് തന്റെ പ്രചോദനമെന്നും ശിൽപ തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചിട്ടുണ്ട്.  


ശിൽപയുടെ മകനോടൊപ്പം വ്യായാമം ചെയ്യുന്ന അമ്മായിയമ്മയുടെ വീഡിയോയാണിത്.  'അറുപത്തിയെട്ടുകാരിയായ അമ്മായിയമ്മയുടെ വർക്കൌട്ടിനിടയിൽ താൻ ഒളിഞ്ഞു നോക്കിയപ്പോൾ... ഇത് വളരെയധികം പ്രചോദനമാണ് എന്നാണ് ശിൽപ വീഡിയോ പോസ്റ്റ് ചെയ്തപ്പോൾ കുറിച്ചിരിക്കുന്നത്.