മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി എന്ന കാര്യത്തിൽ ആർക്കും സംശയമില്ലല്ലോ അല്ലേ?  ലാൽ ജോസ് ചിത്രമായ മീശമാധവനിലെ  ' ചിങ്ങമാസം' എന്ന പാട്ട് പാടി മലയാളി സംഗീതാസ്വാധകരുടെ പ്രിയ ഗായികയായി മാറിയതാണ് റിമി ടോമി. 


COMMERCIAL BREAK
SCROLL TO CONTINUE READING

പാട്ടിലൂടെയും അവതരണത്തിലൂടെയും എന്തിനേറെ അഭിനയത്തിലൂടെയും മലയാളികൾക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു റിമി ടോമി (Rimi Tomy).   തന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും ആരാധകരുമായി റിമി പങ്കുവെയ്ക്കാറുണ്ട്. അതുകൊണ്ടുതന്നെ റിമിക്ക് ജീവിതത്തിൽ പ്രതിസന്ധി ഘട്ടങ്ങൾ ഉണ്ടായപ്പോഴും ആശ്വാസവാക്കുകളുമായി ആരാധകർ ഒപ്പമുണ്ടായിരുന്നു. 


Also Read: Mukesh Methil Devika Divorce: മുകേഷും മേതിൽ ദേവികയും തമ്മിലുള്ള സ്വരച്ചേർച്ചയ്ക്ക് കാരണം ഇതാണ്!


ഇപ്പോഴിതാ തന്റെ ജീവിതത്തിലെ മറ്റൊരു സന്തോഷം പങ്കുവെച്ചിരിക്കുകയാണ് റിമി ടോമി (Rimi Tomy).  അതായത് റിമി ടോമി ഒഫീഷ്യൽ എന്ന പേരിൽ തുടങ്ങിയ ചാനൽ ചുരുങ്ങിയ സമയം കൊണ്ട് പോപ്പുലറായി മാറിയിരുന്നു.  ഇപ്പോഴിതാ സബ്സ് ക്രൈബേഴ്സിന്റെ കാര്യത്തിലും മികച്ച നേട്ടമാണ് റിമി കൈക്കലാക്കിയിരിക്കുന്നത്. 


ആ സന്തോഷം പങ്കുവെച്ചുകൊണ്ടാണ് റിമി ഇപ്പോൽ രംഗത്തെത്തിയിരിക്കുന്നത്.  ഒരു വർഷം കൊണ്ട് റിമി സ്വന്തമാക്കിയത് 5 ലക്ഷം സബ്സ് ക്രൈബേഴ്സ് ആണ്.  ഇതിൽ ഒരുപാട് സന്തോഷമുണ്ടെന്നും തുടർന്നും ഈ സ്നേഹം പ്രതീക്ഷിക്കുന്നുവെന്നും റിമി അറിയിച്ചിട്ടുണ്ട്.


 



Also Read: Rimi Tomy: ആ പാലാക്കാരൻ പയ്യന്റെ മധുര പ്രണയത്തെ പറ്റി തുറന്ന് പറഞ്ഞ് റിമി


ഓരോ സബ്സ് ക്രൈബേഴ്സിനും നന്ദിയെന്നും റിമി (Rimi tomy) ഇൻസ്റ്റായിൽ കുറിച്ചിരുന്നു. ഇൻസ്റ്റഗ്രാം പോസ്റ്റ് ക്ഷണനേരം കൊണ്ടാണ് വൈറലായത്.  പോസ്റ്റിന് കമന്റുകളുമായി നിരവധി താരങ്ങളും ആരാധകരുമെത്തിയിരുന്നു.  എല്ലാ കമന്റുകൾക്ക റിമി ടോമി മറുപടിയും നൽകിയിട്ടുണ്ട്.


സ്നേഹ ശ്രീകുമാർ, ദീപ്തി വിധുപ്രതാപ്, രശ്മി സോമൻ ഇവരെല്ലാം റിമിയുടെ പോസ്റ്റിന് കമന്റുമായി എത്തിയിരുന്നു.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക