കൊച്ചി: കുട്ടിക്കാലത്ത് തന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നെന്ന് വെളിപ്പെടുത്തി ഗായിക റിമി ടോമി. ഒരു ചാനൽ റിയാലിറ്റി ഷോയ്ക്കിടെയാണ് റിമിയുടെ വെളിപ്പെടുത്തല്‍.
ഷോയില്‍ ഒരു മത്സരാര്‍ത്ഥി കാക്കോത്തികാവിലെ അപ്പൂപ്പന്‍ താടികള്‍ എന്ന ചിത്രത്തിലെ കണ്ണാം തുമ്പീ പോരാമോ എന്ന ഗാനം ആലപിച്ചിരുന്നു.
ഗാനത്തിന് ശേഷം വിധി പറയാന്‍ തുടങ്ങിയപ്പോഴാണ് റിമി തന്‍റെ അനുഭവ കഥ പറഞ്ഞത്. ചിത്രത്തിലെ കഥയ്ക്ക് സമാനമായ അനുഭവം ചെറുപ്പത്തില്‍ തനിക്ക് ഉണ്ടായിട്ടുണ്ടെന്നായിരുന്നു റിമിയുടെ വെളിപ്പെടുത്തല്‍.
മിലിട്ടറി ഉദ്യോഗസ്ഥനായ പിതാവിനൊപ്പം ഊട്ടിയില്‍ താമസിക്കുമ്പോഴായിരുന്നു സംഭവം. മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന തന്നെ ഭിക്ഷാടകന്‍ വിളിച്ചെന്നും അയാള്‍ക്കൊപ്പം താന്‍ പോയെന്നും റിമി പറയുന്നു.
എന്നാല്‍, വെയിറ്റി൦ഗ് ഷെഡ്ഡില്‍ നിന്ന തന്നെ പിതാവിന്‍റെ സുഹൃത്ത് കാണുകയും തിരിച്ചറിയുകയുമായിരുന്നു. അങ്ങനെ തിരികെ വീട്ടിലെത്തിയെന്നും ഇല്ലെങ്കില്‍ അവര്‍ ചാക്കില്‍ കെട്ടിക്കൊണ്ടു പോകുമായിരുന്നു എന്നും റിമി പറയുന്നു.
ഇതേ ഗാനം ആദ്യമായി വേദിയിൽ പാടി സമ്മാനം നേടിയതിനെക്കുറിച്ചും റിമി പറയുന്നുണ്ട്.