Mukesh Methil Devika Divorce: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വളരെയധികം ചർച്ച നേടിയ വിഷയമാണ് നടനും കൊല്ലം എംഎൽഎയുമായ മുകേഷും മേതിൽ ദേവികയും തമ്മിലുള്ള വിവാഹമോചനം (Mukesh Methil Devika Divorce).
വിഷയത്തിൽ (Mukesh Methil Devika Divorce) പലതരത്തിലുള്ള വാർത്തകൾ പുറത്തുവന്നപ്പോൾ ഈ പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്നും വിവാഹമോചനത്തിന്റെ കാരണം തികച്ചും വ്യക്തിപരമാണെന്നും വ്യക്തമാക്കിക്കൊണ്ട് മേതിൽ ദേവിക രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ ഇരുവരുടെയും വിവാഹമോചനത്തിന്റെ പ്രധാന കാരണമെന്ന തരത്തിൽ ഇവരുടെ സുഹൃത്തുക്കൾ പറഞ്ഞത് എന്ന രീതിയിൽ പ്രചരിക്കുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
അതായത് വിവാഹം കഴിഞ്ഞു മൂന്ന് വർഷങ്ങൾ കഴിഞ്ഞപ്പോഴേക്കും ഇരുവരുടെയും ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ തുടങ്ങിയെന്നാണ് ഇപ്പോൾ കേൾക്കുന്ന റിപ്പോർട്ട്. മേതിൽ ദേവിക സ്വകാര്യത ഇഷ്ട്ടപ്പെടുന്ന ഒരാളാണെന്നും എന്നാൽ മുകേഷിന്റെ (Mukesh) രാഷ്ട്രീയ പ്രവേശനം ദേവികയ്ക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ലയെന്നും അതാണ് ഇവർക്കുമിടയിൽ ആദ്യം വിള്ളൽ ഉണ്ടാക്കിയ ഘടകമെന്നുമാണ് റിപ്പോർട്ടുകൾ.
Also Read: Mukesh Methil Devika Divorce: പുതിയ വിവാദങ്ങൾക്കിടയിൽ ദേവികയുടെ പഴയ വാക്കുകൾ വൈറലാകുന്നു
മുകേഷ് സജീവമായിരുന്ന അഭിനയമേഖല കലാപരമായ ഒന്നായതുകൊണ്ടുതന്നെ മേതിൽ ദേവികയ്ക്ക് (Methil Devika) ഒരു വിയോജിപ്പും ഉണ്ടായിരുന്നില്ല. എന്നാല്‍ രാഷ്ട്രീയം എന്നത് ദേവികയ്ക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല എന്നതാണ് വലിയൊരു സത്യമെന്നാണ് സൂചന.
അതുകൊണ്ടുതന്നെ 2016 ല്‍ മുകേഷ് രാഷ്ട്രീയത്തിലേയ്ക്ക് കാലെടുത്ത് വെച്ചതുമുതൽ ദാമ്പത്യത്തിൽ വിള്ളലുകൾ ഉണ്ടാകാൻ തുടങ്ങിയെന്നും റിപ്പോർട്ടുണ്ട്. സത്യം പറഞ്ഞാൽ രാഷ്ട്രീയത്തിൽ സജീവമായപ്പോൾ മുകേഷിന് കുടുംബത്തെ വേണ്ടരീതിയിൽ ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല.
രാഷ്ട്രീയവും അഭിനയവുമായി വലിയ തിരക്കിലേക്ക് പോകുകയായിരുന്നു മുകേഷ്. എംഎൽഎ ആയി അഞ്ചു വർഷം പൂർത്തിയാക്കിയശേഷം കഴിഞ്ഞ തവണ വീണ്ടും എംഎല്‍എ സ്ഥാനത്തേയ്ക്ക് മത്സരിക്കാൻ നിന്ന മുകേഷിനോട് (Mukesh) അരുത് എന്ന് ദേവിക പറഞ്ഞിരുന്നുവെങ്കിലും മുകേഷ് കേൾക്കാൻ കൂട്ടാക്കിയില്ല.
ഇതൊക്കെ അവരുടെ ദാമ്പത്യത്തിലുണ്ടായ വിള്ളലുകൾക്ക് ആഴം കൂട്ടി. മുകേഷിന്റെ രാഷ്ട്രീയ ബന്ധം കുടുംബ ജീവിതത്തിലെ സ്വകാര്യത നഷ്ടപ്പെടുത്തിയെന്ന് വേണം പറയാൻ. അതിന്റെ അടിസ്ഥാനത്തിലാണ് ദേവിക മുകേഷിനോട് വിവാഹമോചനം ആവിശ്യപ്പെട്ടതെന്നാണ് പുറത്തുവരുന്ന വാർത്ത.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.