ഓണാഘോഷങ്ങളുടെ ഭാഗമായി സമൂഹമാധ്യമങ്ങളില്‍ നിരവധി വീഡിയോകളാണ് പ്രചാരണത്തിലുള്ളതെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ. സാധാരണക്കാര്‍ മുതല്‍ പ്രമുഖര്‍വരെ ഇതില്‍ ഉള്‍പ്പെടും.
ഇപ്പോഴിതാ അങ്ങനെ പ്രചരിച്ചുകൊണ്ടിരിക്കുന്ന വീഡിയോകളില്‍ പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്ന ഒരു വീഡിയോയാണ് റിമി ടോമിയുടേത്.
റിമി ടോമിയും നടിയും റിമിയുടെ സഹോദരന്‍റെ ഭാര്യയുമായ മുക്തയും കൂടിയുള്ള ഒരു ഡാന്‍സ് ആണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം എന്നുതന്നെ പറയാം.
ഓണത്തിന് കുടുംബാംഗങ്ങളുടെ മുന്നില്‍ അവതരിപ്പിച്ച ഈ നൃത്തത്തിന്‍റെ വീഡിയോ മുക്ത തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.
നാലു വര്‍ഷത്തിനു ശേഷം ഒന്നു കളിച്ചു നോക്കിയതാ.... ഒരുപാട് സന്തോഷം നിറഞ്ഞ ഓണം എന്ന അടിക്കുറിപ്പോടെയായിരുന്നു മുക്ത ഈ വീഡിയോ ഷെയര്‍ ചെയ്തത്.
വീഡിയോ കാണാം: