ആരാധകര്‍ ഏറെ ആഘോഷമാക്കിയ താര വിവാഹമായിരുന്നു ടിക് ടോക് ഫെയിമും ചലച്ചിത്ര താരം താര കല്യാണിന്‍റെ മകളുമായ സൗഭാഗ്യ വെങ്കിടേഷിന്‍റെ വിവാഹം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഫെബ്രുവരി 20നായിരുന്നു വിവാഹം. സൗഭാഗ്യയുടെ സുഹൃത്തും താരയുടെ വിദ്യാര്‍ത്ഥിയുമായിരുന്ന അര്‍ജ്ജുന്‍ സോമശേഖറായിരുന്നു സൗഭാഗ്യയുടെ വരന്‍.


ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. തമിഴ് ബ്രാഹമ്ണ ആചാര പ്രകാരമായിരുന്നു ചടങ്ങുകള്‍. മാലമാറ്റൽ, ഊഞ്ഞാൽ എന്നീ ചടങ്ങുകൾ ഹോട്ടലിലാണ് നടത്തിയത്.


സൗഭാഗ്യയുടെ വിഡിയോകളിലൂടെയാണ് ശ്രദ്ധേയനാണ് അർജ്ജുനും. ഇരുവരും  2 വർഷത്തോളമായി പ്രണയത്തിലായിരുന്നു. ഇവരുടെ പ്രീവെഡ്ഡി൦ഗ് ഷൂട്ടും വിവാഹക്ഷണക്കത്തും ഇൻസ്റ്റഗ്രാമില്‍ വൈറലായിരുന്നു.


Also Read: Viral Video: ഒരിക്കലും പൊറുക്കില്ല, നിന്‍റെ അമ്മയ്ക്ക് എന്‍റെ ഗതിക്കേട്‌ വരാതിരിക്കട്ടെ....


2017ലാണ് സൗഭാഗ്യയുടെ അച്ഛനും നടനുമായ രാജാറാം മരിച്ചത്.  പ്രതിസന്ധികളിൽ തളരാതെ നിന്ന അമ്മയെ സിങ്കപ്പെണ്ണെന്നാണ് സൗഭാഗ്യ സ്നേഹത്തോടെ വിശേഷിപ്പിച്ചത്. ഇപ്പോഴിതാ, വളരെ വികാരഭരിതയായി താര കല്യാണ്‍ പങ്കുവച്ച ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്.


തനിക്കെതിരെ നടക്കുന്ന വ്യക്തിഹത്യക്കെതിരെയാണ് താരത്തിന്‍റെ പ്രതികരണം. മകളുടെ വിവാഹത്തിനിടെ പകര്‍ത്തിയ വീഡിയോയിലെ ഒരു ഭാഗം ചിത്രമാക്കി മോശപ്പെട്ട രീതിയില്‍ പ്രചരിപ്പിച്ചു എന്നാണ് താര വീഡിയോയില്‍ പറയുന്നത്.


നിന്‍റെയൊക്കെ മനസ് കല്ലാണോ? -ചിത്രം വൈറലാക്കിയ വ്യക്തിയോട് താര ചോദിക്കുന്നു. നിങ്ങള്‍ക്കും വീട്ടില്‍ അമ്മയില്ലേയെന്നും ഈ ജന്മം ഇത് ചെയ്ത ആളോട് പൊറുക്കില്ലെന്നും താര കരഞ്ഞുകൊണ്ട് പറയുന്നു.


Also Read:  സൗഭാഗ്യ-അര്‍ജ്ജുന്‍ വിവാഹം ഗുരുവായൂരില്‍; കൈ പിടിച്ചു നല്‍കി താര!!


കൂടാതെ, ഇത് ചെയ്തവരുടെ അമ്മയ്ക്ക് ഇത് വരാതെയിരിക്കട്ടെയെന്നും ആരോടും ഇങ്ങനെ ചെയ്യരുതെന്നും താര പറയുന്നു. ഇത് പ്രചരിപ്പിക്കുകയും കമന്‍റടിക്കുകയും ചെയ്ത എല്ലാവരെയും വെറുക്കുന്നുവെന്നും താര പറഞ്ഞു.


താരയുടെ ഈ വീഡിയോയ്ക്ക് മികച്ച പിന്തുണയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. താരയുടെ  
വിവാഹ വേളയിലെടുത്ത വീഡിയോ ചിത്രമാക്കുകയും അത് അശ്ലീലമായി ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്തവര്‍ക്കെതിരെ പ്രതിഷേധം ഉയരുകയാണ്.


ഇങ്ങനെയുള്ളവരെ എന്ത് പേരിട്ട് വിളിക്കുമെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ഇവര്‍ മാപ്പര്‍ഹിക്കുന്നില്ലെന്നും ഇവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കനമെന്നുമാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.