KOCHI : ഇന്ദ്രൻസ് (Indrans) ചേവംബായി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'സ്റ്റേഷൻ 5 ' (Station 5) എന്ന ചിത്രത്തിലെ  "കേലെ കേലെ കുംബ മൂപ്പന്ക്ക് മൂന്നു കുംബ ഞണ്ടേ തോട്ടുവക്കിലെ ഞണ്ടേൽ കണ്ണ് വെച്ച് .."  എന്നു തുടങ്ങുന്ന ആദ്യ ഗാനം പ്രസിദ്ധ സംഗീത സംവിധായകൻ എം. ജയചന്ദ്രൻ പുറത്തിറക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

' അയ്യപ്പനും കോശിയും ' ഫെയിം നഞ്ചമ്മയും വിനോദ് കോവൂരും ആലപിച്ച ഗാനം പുറത്തിങ്ങി നിമിഷങ്ങൾക്കകം തന്നെ ഗാനാസ്വാദകർ സ്വീകരിച്ച് നെഞ്ചിലേറ്റി. പ്രകാശ് മാരാർ രചിച്ച ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് സംവിധായകൻ പ്രശാന്ത് കാനത്തൂർ തന്നെയാണ്. 


ALSO READ: Minnal Murali Song | റിലീസിന് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ മിന്നൽ മുരളിയിലെ പുതിയ ​ഗാനം പുറത്തിറക്കി


സെയ്ഫ് ഗാർഡ് എൻ്റർടൈൻമെൻ്റ്സാണ് ഗാനം യൂ ട്യുബിലൂടെ റീലീസ് ചെയ്തിട്ടുള്ളത്. മാപ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബി.എ.മായ നിർമ്മിച്ച ' സ്‌റ്റേഷന്‍ 5' ജനുവരി 7- ന് തിയറ്ററുകളിൽ റിലീസ് ചെയ്യും.


ALSO READ: Viral Video | Bella Ciao ​ഗാനത്തിന്റെ ദേശി പതിപ്പിന് അടിപൊളി ചുവടുകളുമായി ഒരു വൈറൽ വീഡിയോ


 പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രയാണാണ്. ' തൊട്ടപ്പന്‍ ' ഫെയിം പ്രിയംവദ കൃഷ്ണനാണ് നായിക. ഡയാന ഹമീദും ശക്തമായ കഥാപാത്രമായി എത്തുന്നു. പ്രതാപ് നായരാണ് ചിത്രത്തിൻ്റെ രചയിതാവും ഛായാഗ്രാഹകനും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.