RIP SPB: പാട്ടിന്റെ ഇളയ നിലാ... SP Balasubrahmanyam അന്തരിച്ചു!
ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വിയോഗം.
RIP SP Balasubrahmanyam: പ്രശസ്ത സംഗീതജ്ഞന്‍ എസ്പി ബാലസുബ്രഹ്മണ്യ൦ അന്തരിച്ചു. 74 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വിയോഗം.
ആരോഗ്യം വീണ്ടെടുത്ത് എസ്പിബി, ഐസിയുവില്‍ കയറി കണ്ടെന്ന് മകന്‍!!
COVID 19 പോസിറ്റീവായതിനെ തുടര്‍ന്ന് ഓഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എസ്പിബിയുടെ നില അതീവ ഗുരുതരമാണെന്ന് വ്യാഴാഴ്ച പുറത്തിറക്കിയ വാര്‍ത്താ ബുള്ളറ്റിനില്‍ ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.
എസ്പിബിയ്ക്ക് കൊറോണ പടര്‍ന്നത് മാളവികയില്‍ നിന്ന്? പ്രതികരണവുമായി ഗായിക
മികച്ച ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ആറുതവണ നേടിയിട്ടുള്ള SPBയെ പത്മശ്രീയും പത്മഭൂഷനും നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. അഭിനേതാവ്, സംഗീത സംവിധായകന്‍, ഡബ്ബിംഗ് ആര്‍ടിസ്റ്റ് എന്നീ നിലകളിലും ശ്രദ്ധേയനാണ് എസ്പിബി. സാവിത്രിയാണ് ഭാര്യ. പിന്നണി ഗായകനും നിര്‍മ്മാതാവുമായ എസ്പി ചരണ്‍, പല്ലവി എന്നിവരാണ് മക്കള്‍.
എസ്പിബിയുടെ COVID-19 പരിശോധന ഫലം നെഗറ്റീവ്, വെന്‍റിലേറ്ററില്‍ തുടരും...
ചികിത്സയിലിരിക്കെ ഓഗസ്റ്റ് 13ന് എസ്പിബിയുടെ ശരീരത്തിലെ ഓക്സിജന്റെ അളവ് കുറയുകയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. വെന്‍റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തി വരികയായിരുന്നു. പ്ലാസ്മ തെറാപ്പിക്കും അദ്ദേഹത്തെ വിധേയനാക്കി.
SPBയുടെ COVID 19 ഫലം നെഗറ്റീവാണെന്ന വാര്‍ത്ത വ്യാജം? പ്രതികരിച്ച് മകന്‍
പിന്നീട് സെപ്റ്റംബര്‍ 19ന് നില മെച്ചപ്പെട്ടതായി മകന്‍ ചരണ്‍ (SP Charan) അറിയിച്ചു. ആരോഗ്യ നില മെച്ചപ്പെട്ട അദ്ദേഹം ആശുപത്രിയില്‍ വച്ച് തന്റെ വിവാഹ വാര്‍ഷികം ആഘോഷിക്കുകയും ആരാധകര്‍ക്കായി ഒരു വീഡിയോ പുറത്തുവിടുകയും ചെയ്തിരുന്നു. എന്നാല്‍, പെട്ടന്ന് സ്ഥിതി വഷളാകുകയായിരുന്നു എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.