ബോളിവുഡിൽ ഈ വർഷം ഏറ്റവും അധികം പ്രതിഫലം നേടിയ താരമായി ഷാരൂഖ് ഖാൻ. സൽമാൻ ഖാൻ, അക്ഷയ് കുമാർ, ആമിർ ഖാൻ എന്നിവരെ പിന്തള്ളിയാണ് കിങ് ഖാൻ പട്ടികയിൽ മുന്നിലെത്തിയത്. പ്രതിഫല ഇനത്തിൽ 38 ദശലക്ഷം ഡോളറാണ് ഷാരൂഖിന്റെ ഈ വർഷത്തെ സമ്പാദ്യം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഫോർബിസ് മാസിക പുറത്തുവിട്ട പട്ടികയിലാണ് കണക്കുകളുള്ളത്. ഷാരൂഖിന് തൊട്ടുപിന്നിലുള്ള താരം സൽമാൻ ഖാനാണ്. 37 ദശലക്ഷം ഡോളറാണ് സൽമാന്റെ സമ്പാദ്യം. 


മൂന്നാം സ്ഥാനത്ത് അക്ഷയ് കുമാറും നാലാം സ്ഥാനത്ത് ആമിർ ഖാനും പട്ടികയിൽ ഇടം നേടി. 35.5 ദശലക്ഷം ഡോളർ അക്ഷയ് സമ്പാദിച്ചപ്പോൾ 12.5 ദശലക്ഷം ഡോളറാണ് ആമിർ നേടിയത്. 


ആദ്യ പത്തിൽ രണ്ട് ബോളിവുഡ് സുന്ദരികളും ഇടം നേടി. ആറാം സ്ഥാനത്ത് ദീപിക പദുക്കോണും ഏഴാം സ്ഥാനത്ത് പ്രിയങ്ക ചോപ്രയും. 11 ദശലക്ഷം ഡോളർ പ്രതിഫലം ദീപിക സ്വന്തമാക്കിയപ്പോൾ പ്രിയങ്കയ്ക്ക് ലഭിച്ചത് 10 ദശലക്ഷം ഡോളറാണ്. രൺവീർ സിങ് പ്രിയങ്കയുമായി ഏഴാം സ്ഥാനം പങ്കിട്ടു. 


ഹൃത്വിക് റോഷൻ (11.5 ദശലക്ഷം ഡോളർ), അമിതാഭ് ബച്ചൻ (9 ദശലക്ഷം ഡോളർ), രൺബീർ കപൂർ (8.5 ദശലക്ഷം ഡോളർ) എന്നിവരാണ് ആദ്യ പത്തിൽ ഇടം നേടിയ മറ്റ് താരങ്ങൾ.