ജീവിതത്തില്‍ ആദ്യമായി ടാറ്റൂ ചെയ്ത വീഡിയോ പങ്കുവച്ച് ചലച്ചിത്ര-സീരിയല്‍ താരം ശ്രുതിലക്ഷ്മി. ഇടത് കൈത്തണ്ടയിലാണ് ശ്രുതി ആദ്യമായി ടാറ്റൂ ചെയ്തിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

എമ്പുരാനില്‍ മോഹന്‍ലാലിനൊപ്പം മമ്മൂട്ടിയും? സൂചന നല്‍കി പൃഥ്വിരാജ്


മദര്‍ മേരിയുടെ ടാറ്റൂവാണ് താരം പതിച്ചത്. താരം തന്നെയാണ് വീഡിയോ തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചത്. 'ഒടുവില്‍ ഞാനും ടാറ്റൂ ചെയ്തു. മദര്‍ മേരി' എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് താരത്തിന്റെ വീഡിയോയ്ക്ക് കമന്‍റുകളുമായി രംഗത്തെത്തിയത്.


ഈ കൊറോണയൊന്ന് കഴിയട്ടെ... പീലിയോട് 'മുണ്ടാന്‍' മമ്മൂക്കയെത്തും


'എന്തുക്കൊണ്ടാണ് മേരി മാതാവിന്‍റെ ടാറ്റൂ?' എന്നായിരുന്നു അവരില്‍ അപല്രുടെയും സംശയം. ഈ സംശയത്തിനു ശ്രുതി മറുപടിയും  നല്‍കി. മാതാവിനെ ഒരുപാട് ഇഷ്ടമാണെന്നും മാതാവിന്‍റെ തിരുന്നാള്‍ ആഘോഷിക്കുന്ന സെപ്റ്റംബര്‍ 8 ആണ് തന്റെ ജന്മദിനമെന്നും താരം മറുപടിയില്‍ പറയുന്നു. 


കൊച്ചുപ്രേമനും അഭയ ഹിരണ്‍മയിയും തമ്മിലൊരു ബന്ധമുണ്ട്... അമ്പരിപ്പിച്ച് ഒരു പോസ്റ്റ്‌


ബാലതാരമായി ചലച്ചിത്ര മേഖലയില്‍ ചുവടുവച്ച ശ്രുതി പിന്നീട് റോമിയോ എന്ന ചിത്രത്തില്‍ നായികയായി അരങ്ങേറി. ഏതാനം സീരിയലുകളിലൂടെയും പരിപാടികളിലൂടെയു൦ മിനിസ്ക്രീനിലും താരം തിളങ്ങി. ശ്രുതിയുടെ അമ്മ ലിസി ജോസും സഹോദരി ശ്രീലയയും നടിമാരാണ്. 


വീഡിയോ കാണാം: