ഈ കൊറോണയൊന്ന് കഴിയട്ടെ... പീലിയോട് 'മുണ്ടാന്‍' മമ്മൂക്കയെത്തും

പെരിന്തല്‍മണ്ണ സ്വദേശികളായ ഹമീദലിയുടെയും സജ്ലയുടെയും മകളായ പീലിയാണ് മമ്മൂക്ക വിളിച്ചില്ലെന്ന് പറഞ്ഞ് കരഞ്ഞത്.

Last Updated : Sep 9, 2020, 07:27 PM IST
  • 'മമ്മൂക്കാനോട് ഞാന്‍ മുണ്ടൂല, എന്നെ മാത്രം ഹാപ്പി ബര്‍ത്തഡേയ്ക്ക് വിളിച്ചില്ല' എന്ന് പറഞ്ഞാണ് പീലി കരഞ്ഞത്.
  • വാട്സ്ആപിലും ഫേസ്ബുക്കിലുമായി പ്രചരിച്ച ഈ വീഡിയോ 'പിണങ്ങല്ലേ, എന്താ മോള്‍ടെ പേര്?' എന്ന അടിക്കുറിപ്പോടെ മമ്മൂട്ടിയും പങ്കുവച്ചിരുന്നു.
ഈ കൊറോണയൊന്ന് കഴിയട്ടെ... പീലിയോട് 'മുണ്ടാന്‍' മമ്മൂക്കയെത്തും

പിറന്നാളിന് വിളിക്കാതിരുന്ന മമ്മൂക്കയോട് മിണ്ടില്ലയെന്നു പറഞ്ഞു കരയുന്ന ഒരു കുട്ടി... സമൂഹ മാധ്യമങ്ങളില്‍ ഏറെ വൈറലായി മാറിയ ഒരു വീഡിയോയായിരുന്നു ഇത്. ഇപ്പോഴിതാ, മമ്മൂട്ടിയോട് നിഷ്കളങ്കമായ ആ സ്നേഹം പ്രകടിപ്പിച്ച ആ കുരുന്ന് ആരെന്ന് കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. 

"പ്രായത്തെ ഇങ്ങനെ തോല്‍പ്പിക്കുന്ന ഒരു മനുഷ്യന്‍..!! മമ്മൂട്ടിയുടെ 'Thank you' പോസ്റ്റ്‌ ഏറ്റെടുത്ത് ആരാധകര്‍

പെരിന്തല്‍മണ്ണ സ്വദേശികളായ ഹമീദലിയുടെയും സജ്ലയുടെയും മകളായ പീലിയാണ് മമ്മൂക്ക വിളിച്ചില്ലെന്ന് പറഞ്ഞ് കരഞ്ഞത്. 'മമ്മൂക്കാനോട് ഞാന്‍ മുണ്ടൂല, എന്നെ മാത്രം ഹാപ്പി ബര്‍ത്തഡേയ്ക്ക് വിളിച്ചില്ല' എന്ന് പറഞ്ഞാണ് പീലി കരഞ്ഞത്. വാട്സ്ആപിലും ഫേസ്ബുക്കിലുമായി പ്രചരിച്ച ഈ വീഡിയോ 'പിണങ്ങല്ലേ, എന്താ മോള്‍ടെ പേര്?' എന്ന അടിക്കുറിപ്പോടെ മമ്മൂട്ടിയും പങ്കുവച്ചിരുന്നു.
 

69 ന്റെ നിറവിൽ മമ്മൂട്ടി; ആശംസകൾ നേർന്ന് സിനിമാ ലോകം

ഇതിനു പിന്നാലെ, മമ്മൂട്ടിയുടെ PRO റോബര്‍ട്ട്‌ കുര്യാക്കോസ്‌ പീലിയുടെ മാതാപിതാക്കളെ വിളിച്ചു. COVID 19 മാറിയാലുടന്‍ വീട്ടിലെത്തി മമ്മൂക്കയെ കാണാനുള്ള സൗകര്യമുണ്ടാക്കാം എന്ന് റോബര്‍ട്ട്‌ അറിയിച്ചതായി ഹമീദലി പറഞ്ഞു. പെരിന്തല്‍മണ്ണ മമ്മൂട്ടി ഫാന്‍സ്‌ ആന്‍ഡ്‌ വെല്‍ഫെയര്‍ അസോസിയേഷന്‍റെ ഓണ്‍ലൈന്‍ പ്രൊമോട്ടറാണ് ഹമീദലി.

Trending News