കോഴിക്കോടിന്‍റെ തനത് സംസാര ശൈലിയിലൂടെയും താരജാഡകളില്ലാത്ത പെരുമാറ്റത്തിലൂടെയും പ്രേക്ഷക മനസ്സില്‍  ഇടം നേടിയ താരമാണ് സുരഭി ലക്ഷ്മി. 


COMMERCIAL BREAK
SCROLL TO CONTINUE READING

എംഐടി മൂസ എന്ന കോമഡി സീരിയലിലൂടെ ശ്രദ്ധേയയായ സുരഭിയ്ക്ക്  2016 ല്‍ പുറത്തിറങ്ങിയ മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ പ്രകടനത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചു.


സുരഭി ലക്ഷ്മിയുടെ ഫേസ്ബുക്ക് ലൈവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് . വര്‍ഷങ്ങള്‍ക്ക് മുന്‍പുളള സ്കൂള്‍ പഠനകാലത്തെ ഓര്‍മ്മകള്‍ പൊടിത്തട്ടിയെടുക്കുന്ന താരം പഴയ പുസ്തകങ്ങളുടെ കൂട്ടത്തില്‍ നിന്ന് ലഭിച്ച പരീക്ഷ പേപ്പറുകളും ലൈവില്‍ കാണിക്കുന്നുണ്ട്.  



തനിയ്ക്ക് പത്താം ക്ലാസില്‍ കണക്കിന് 50ല്‍ 13 മാര്‍ക്കാണ് ലഭിച്ചതെന്നു വെളിപ്പെടുത്തിയ താരം അത് തന്‍റെ റെക്കോര്‍ഡ്‌ മാര്‍ക്കാണെന്നും വീഡിയോയില്‍ പറയുന്നുണ്ട്.


13ഉം , 12ഉം മാര്‍ക്ക് വാങ്ങി എങ്ങനേയോ രക്ഷപ്പെട്ടു പോയെന്നും സുരഭി വീഡിയോയില്‍ പറയുന്നുണ്ട്. ഹിന്ദിയ്ക്ക് താന്‍ അത്ര മോശക്കാരിയല്ലായിരുന്നെന്ന് പറയുന്ന താരം കോപ്പി എഴുതി കുറച്ചുകൂടി കയ്യക്ഷരം നന്നാക്കാമായിരുന്നുവെന്നും പറയുന്നുണ്ട്.