സുശാന്തും സാറയും കടുത്ത പ്രണയത്തിലായിരുന്നുവെന്ന് വെളിപ്പെടുത്തൽ..!
സുശാന്ത് നായകനായ കേദാർനാഥിലൂടെയാണ് സാറ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.
മരണമടഞ്ഞ ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജപൂതും നടി സാറ അലിഖാനും കടുത്ത പ്രണയത്തിലായിരുന്നുവെന്ന വെളിപ്പെടുത്തലുമായി സുശാന്തിന്റെ സുഹൃത്ത് രംഗത്ത്. രണ്ടാളും തമ്മിൽ കടുത്ത പ്രണയത്തിലായിരുന്നുവെന്നും ബോളിവുഡ് മാഫിയയുടെ സമ്മർദ്ദത്തെ തുടർന്ന് സാറ പിൻവാങ്ങുകയായിരുന്നുവെന്നും ഈ സുഹൃത്ത് തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ച കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
Also read:അത്ര ജീനിയസ് അല്ലെങ്കിലും ഞാനും ഒട്ടും മോശമായിരുന്നില്ല..!
സുശാന്ത് നായകനായ കേദാർനാഥിലൂടെയാണ് സാറ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. സുശാന്തിന്റെ മരണശേഷം ചർച്ചയായി മാറിയ ബോളിവുഡിലെ സ്വജനപക്ഷപാതത്തിന്റെ പേരിൽ പഴികേട്ടവരിൽ സാറയുമുണ്ടായിരുന്നു.
Also read: viral video: കിടിലം ലിപ് ലോക്കുമായി നിത്യാ മേനോൻ; കണ്ണുതള്ളി ആരാധകർ!
കേദാർനാഥ് സിനിമയുടെ പ്രമോഷൻ സമയം ഞാൻ ഓർക്കുന്നുവെന്നും സുശാന്തും സാറയും കടുത്ത പ്രണയത്തിലായിരുന്നുവെന്നും അവർ പിരിയാൻ പറ്റാത്തവിധം അടുത്തിരുന്നു.. അവരുടെ സ്നേഹം കുഞ്ഞുങ്ങളുടെപ്പോലെ നിഷ്കളങ്ക സ്നേഹമായിരുന്നു എന്നായിരുന്നു സുശാന്തിന്റെ സുഹൃത്ത് കുറിച്ചിരിക്കുന്നത്.