ബോളിവുഡിന്റെ മുൻനിര അഭിനയാത്രിമാരിൽ ഒരാളാണ് വിദ്യാ ബാലൻ. മാത്രമല്ല വളരെ ശ്രദ്ധയോടെ മാത്രമാണ് അവർ സിനിമ തിരഞ്ഞെടുക്കുന്നതും. അവര് ആദ്യമായി അഭിനയിച്ചത് മോഹൻലാലിനൊപ്പം കമൽ സംവിധാനം ചെയ്ത ചക്രം എന്ന സിനിമയിലാണ്.
പക്ഷേ ആ സിനിമ ഇടയ്ക്ക് നിന്നുപോയിരുന്നു. ശേഷം ബോളിവുഡ് സംവിധായകനും എഴുത്തുകാരനുമായ പ്രദീപ് സർക്കാരിനെ കണ്ടതോടെ വിദ്യാ ബാലന്റെ സിനിമാ ജീവിതം മാറിമറിയുകയായിരുന്നു.
ഇപ്പോഴിതാ വിദ്യ നായികയായി ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ശകുന്തളാ ദേവിയുടെ ജീവിതം പ്രമേയമാക്കി ഒരുക്കിയ ചിത്രം മികച്ച അഭിപ്രായം തേടി മുന്നേറുകയാണ്. സിനിമയിൽ ശകുന്തളാ ദേവിയുടെ കഥാപാത്രം വളരെ തന്മയത്വത്തോടെയാണ് വിദ്യ കൈകാര്യം ചെയ്തിരിക്കുന്നത്. താരത്തിന്റെ പ്രകടനത്തിന് നിരവധി അഭിനന്ദനമാണ് ലഭിക്കുന്നത്.
Also read: രാത്രി മുഴുവൻ ആ ജേഴ്സി ധരിച്ചിരുന്നു, കണ്ണ് നിറയുന്നുണ്ടായിരുന്നു..!
I wasn’t a ‘genius’ but I was definitely good :P Wow, not bad haan? Tell me what your maths marks were in the comments below and watch #ShakuntalaDeviOnPrime NOW, @PrimeVideoIN pic.twitter.com/gdWlTu9P1W
— vidya balan (@vidya_balan) August 17, 2020
സിനിമ മികച്ച രീതിയിൽ മുന്നേറുമ്പോൾ സിനിമയുടെ പശ്ചാത്തലത്തിൽ തന്റെ ആരാധകർക്ക് വേണ്ടി ഒരു രസകരമായ കാര്യം പങ്കുവെച്ചിരിക്കുകയാണ് താരം. അത് മറ്റൊന്നുമല്ല തന്റെ പത്താം ക്ലാസിലെ മാർക്ക് ലിസ്റ്റാണ് താരം പങ്കുവെച്ചത്.
താൻ ജീനിയസ് ആയിരുന്നില്ലെങ്കിലും ഒട്ടും മോശമല്ലല്ലോ എന്ന ചോദ്യത്തോടെയാണ് തന്റെ മാർക്ക് ഷീറ്റ് വിദ്യ ട്വിറ്ററിലൂടെ പങ്കുവെച്ചത്. മാത്രമല്ല ആരാധകരോട് അവരുടെ കണക്കിന്റെ മാർക്കുകൾ കുറിക്കാനും നടി ആവശ്യപ്പെട്ടിട്ടുണ്ട്.
സോണി പിക്ചർസ് നെറ്റ്വർക്സ് പ്രൊഡക്ഷൻസും അബുൻഡാനിയ എൻറർടെയ്ൻമെന്റും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അനു മേനോനാണ് ചിത്രം സംവിധാനം ചെയ്തത്. 577 മാർക്കാണ് വിദ്യ പത്താം ക്ലാസ്സിൽ സ്വന്തമാക്കിയത്. എന്നാൽ ശകുന്തളാ ദേവിയുടെ പ്രമോഷന് വേണ്ടിയാണ് വിദ്യ മാർക്ക് ലിസ്റ്റ് പങ്കുവെച്ചതെന്നും റിപ്പോർട്ട് ഉണ്ട്.
— vidya balan (@vidya_balan) August 17, 2020