ന്യൂഡൽഹി: ദേശീയ അവർഡ്​ നേടിയ തമിഴ് ചലച്ചിത്രം വിസാരണക്ക് ​ഓസ്കാർ നോമിനേഷൻ. 29 ചിത്രത്തില്‍ നിന്നാണ് കേതന്‍ മേത്ത അധ്യക്ഷനായ സമിതി 'വിസാരണൈ' തെരഞ്ഞെടുത്തത്.  ഓസ്‌കറിലെ വിദേശഭാഷ വിഭാഗത്തിലേക്കാണ് 'വിസാരണൈ' മത്സരിക്കുന്നത്. ധനുഷിന്‍റെ വണ്ടര്‍ബാര്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ചിത്രം വെട്രിമാരനാണ് സംവിധാനം  ചെയ്യുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

എഴുത്തുകാരനും ഓട്ടോഡ്രൈവറുമായ എം ചന്ദ്രകുമാറിന്‍റെ 'ലോക്ക്‌അപ്' എന്ന നോവലാണ് സിനിമയ്ക്ക് ആധാരം. മൂന്ന് സുഹൃത്തുക്കള്‍ പൊലീസ് കസ്റ്റഡിയില്‍ നേരിടുന്ന പീഡനമാണ് പ്രമേയം. ചിത്രത്തിലൂടെ സമുദ്രക്കനി മികച്ച സഹനടനുള്ള ദേശീയപുരസ്കാരം നേടി. 


തമിഴ്​നാട്ടിൽ മികച്ച ചിത്രം, മികച്ച സഹനടൻ, എഡിറ്റിങ്​വിഭാഗങ്ങളിലും വിസാരണക്ക്​ പുരസ്കാരം ലഭിച്ചു. എഴുപത്തിരണ്ടാമത്​ വെനിസ്​ ചലച്ചചിത്ര മേളയിൽ ശ്രദ്ധ പിടിച്ചുപറ്റിയ വിസാരണിക്ക്​ ആംനസ്റ്റി ഇൻറർനാഷനൽ ഇറ്റാലിയ അവാർഡും​ ലഭിച്ചിരുന്നു.


ഈ ചിത്രത്തിന് മുന്‍പ് ജീന്‍സ്, ഇന്ത്യന്‍, കുരുതിപുനല്‍, തേവര്‍മകന്‍, അഞ്ജലി, നായകന്‍, ദൈവമഗന്‍ എന്നീ തമിഴ്ചിത്രങ്ങള്‍  ഓസ്കറില്‍ മത്സരിച്ചിട്ടുണ്ട്.