മുംബൈ: സിനിമാലോകത്ത് ഇന്നൊരു ചര്‍ച്ച വിഷയമാണ്‌ മലയാളത്തിന്‍റെ പ്രിയനടന്‍ മമ്മൂക്കയുടെ ഗ്ലാമര്‍...  ഒപ്പം അദ്ദേഹത്തിന്‍റെ എനര്‍ജിയും.


COMMERCIAL BREAK
SCROLL TO CONTINUE READING

മമ്മൂക്കയുടെ ആരാധകര്‍ ആകാംക്ഷപൂര്‍വം കാത്തിരിക്കുന്ന ചിത്രമാണ് മാമാങ്കം. എം. പത്മകുമാര്‍ സംവിധാനം ചെയ്ത ഈ ചിത്രം ഡിസംബര്‍ 12ന് തീയേറ്ററുകളിലെത്തുകയാണ്. 


അതേസമയം, തന്‍റെ കരിയറിലെ ഏറ്റവും വലിയ സിനിമയുടെ പ്രമോഷന്‍റെ തിരക്കിലാണ് മമ്മൂട്ടിയിപ്പോള്‍. പ്രൊഡക്ഷന്‍ ടീം കഴിഞ്ഞ ദിവസം സിനിമയുടെ ഹിന്ദി പതിപ്പിന്‍റെ പ്രചരണാര്‍ത്ഥം മുംബൈയില്‍ എത്തിയിരുന്നു. 


പരിപാടിയ്ക്കിടെ ഒരു മാധ്യമപ്രവര്‍ത്തകന്‍ മമ്മൂട്ടിയോട് ചോദിച്ച ചോദ്യവും അതിന് അദ്ദേഹം നല്‍കിയ മറുപടിയും സോഷ്യല്‍ മീഡിയയില്‍ വൈറലായിയിരിക്കുകയാണ്. 


2019ല്‍ മാമാങ്കവും പേരന്‍പും ഉള്‍പ്പെടെ ഏഴ് ചിത്രങ്ങളിലാണ് മമ്മൂട്ടി അഭിനയിച്ചത്. ഇതുമായി ബന്ധപ്പെട്ടായിരുന്നു മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യം. താന്‍ മമ്മൂട്ടിയുടെ ആരാധകനാണെന്നും,​ 54 വയസുള്ള തന്‍റെ അച്ഛന്‍ 10 മിനിറ്റ് നടന്നാല്‍ തന്നെ തളര്‍ന്നു പോകുമ്പോള്‍ 68 വയസുള്ള മമ്മൂട്ടി എങ്ങനെയാണു ഇത്രയും ചിത്രങ്ങള്‍ ചെയ്യാനുള്ള എനര്‍ജി കാത്തു സൂക്ഷിക്കുന്നത്? എന്താണ് താരത്തിന്‍റെ എനര്‍ജിയുടെ രഹസ്യം? ഇതായിരുന്നു  ആരാധകനായ മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യം.


താങ്കളെപ്പോലുള്ള ആരാധകരാണ് തന്‍റെ എനര്‍ജി എന്നായിരുന്നു ആരാധകന്‍റെ ചോദ്യത്തിന് മമ്മൂക്ക നല്‍കിയ ഉത്തരം. തനിക്ക് ഇപ്പോഴും ലഭിക്കുന്ന പ്രേക്ഷകരുടെ സ്നേഹവും ആരാധനയും പിന്തുണയും തന്നെയാണ്, തന്നെ മുന്നോട്ട് നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.