തി.മി.രം ഏപ്രിൽ 29 - ന് ; റിലീസ് നീസ്ട്രീമിലൂടെ
ചിത്രത്തിലെ സ്ത്രീകഥാപാത്രങ്ങൾ സ്വന്തം സ്വത്വം ഉയർത്തിപ്പിടിക്കുന്ന അഭിമാനികളാണ്
കൊൽക്കത്ത ടാഗോർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ (Film Festival) മികച്ച ചിത്രത്തിനുള്ള പുരസ്കാരവും ഗോവ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരവും മികച്ച സംവിധാനത്തിനുള്ള പുരസ്കാരവും നേടിയ തി.മി.രം പ്രദർശനത്തിനെത്തുന്നു.
ഏപ്രിൽ 29 - ന് ഉച്ചയ്ക്ക് 2.30ന് നീസ്ട്രീം ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം റിലീസാകുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ചെയ്തിരിക്കുന്നത് ശിവറാം മോണിയാണ്.
ALSO READ : Marakkar Arabikadalinte Simham ത്തിന്റെ Releasing തീയതി വീണ്ടും നീട്ടി, പുതിയ തിയതി പ്രഖ്യാപിച്ച് Mohanlal
തിമിരം എന്ന രോഗത്തെ കുറിച്ചാണ് സിനിമ (Cinema) ചർച്ച ചെയ്യുന്നത്. തിമിര ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന എഴുപതുകാരനായ സുധാകരന്റെ ജീവിതത്തിൽ പിന്നീടുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിലൂടെ പറയുന്നത്. ശക്തമായ സ്ത്രീ സാന്നിധ്യം കഥാഗതിയിൽ ഉണ്ടാവുന്നുണ്ട്. സ്ത്രീ- പുരുഷ അസമത്വങ്ങളെ കുറിച്ചെല്ലാം കഥയിൽ പരാമർശിക്കുന്നുണ്ട്.
ചിത്രത്തിലെ സ്ത്രീകഥാപാത്രങ്ങൾ സ്വന്തം സ്വത്വം ഉയർത്തിപ്പിടിക്കുന്ന അഭിമാനികളാണ്. സിനിമയിലൂടെ ഉയർത്തുന്ന രാഷ്ട്രീയവും ഇതാണ്. കണ്ണാണ് പെണ്ണ് ' എന്ന ടാഗ്‌ലൈനിലൂടെ സംവിധായകൻ പറയാൻ ശ്രമിക്കുന്നതും പുരുഷ മേൽക്കോയ്മയെ കുറിച്ചാണ്. കരി പുരണ്ട കാഴ്ച്ചകളെക്കാൾ കഴുകിക്കളയേണ്ടതും ചികിത്സ ചെയ്യേണ്ടതും ആൺമനസ്സുകളിൽ നിറഞ്ഞു നിൽക്കുന്ന പുരുഷ മേൽക്കോയ്മയെ ആണെന്നാണ് സിനിമയിലൂടെ പ്രേക്ഷകരിലെത്തിക്കുന്ന ആശയം.
ALSO READ : Marakkar Arabikkadalinte Simham എന്ന് റിലീസ് ചെയ്യും? മാസ് മറുപടിയുമായി Mohanlal
കെ കെ സുധാകരൻ, വിശാഖ് നായർ ,രചന നാരായണൻകുട്ടി, ജി സുരേഷ്കുമാർ , പ്രൊഫ.അലിയാർ, മോഹൻ അയിരൂർ , മീരാ നായർ , ബേബി സുരേന്ദ്രൻ , കാർത്തിക, ആശാ നായർ , സ്റ്റെബിൻ, രാജേഷ് രാജൻ, പവിത്ര , അമേയ , കൃഷ്ണപ്രഭ, രാജാജി, രമേഷ് ഗോപാൽ, ആശാ രാജേഷ്, മാസ്റ്റർ സൂര്യദേവ് , ബേബി ശ്രേഷ്ഠ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഇൻഫിനിറ്റി ഫ്രെയ്മ്സിന്റെ ബാനറിൽ കെ കെ സുധാകരൻ തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...