കേള്‍ക്കുന്ന എല്ലാവരേയും നൃത്തമാടിക്കുന്ന ജിമിക്കി കമ്മല്‍ ഗാനം വൈറലായതിന് പിന്നാലെ സ്വന്തം വേര്‍ഷനുമായി മോഹന്‍ലാലുമെത്തി. ജിമിക്കി കമ്മല്‍ ചലഞ്ചില്‍ പങ്കെടുത്ത യുവസംഘത്തിനൊപ്പമാണ് കസവുമുണ്ടും ചുവന്ന ഷര്‍ട്ടുമിട്ട് മോഹന്‍ലാലും ചുവട് വയ്ക്കുന്നത്. കൂടെ, വെളിപാടിന്‍റെ പുസ്തകത്തിലെ താരങ്ങളും ഡാന്‍സ് മാസ്റ്റര്‍ പ്രസന്നയും നൃത്തച്ചുവടുകളുമായി എത്തുന്നുണ്ട്. വീഡിയോ കാണാം.


COMMERCIAL BREAK
SCROLL TO CONTINUE READING


ഓണം റിലീസായി എത്തിയ വെളിപാടിന്‍റെ പുസ്തകം ബോക്സോഫീസില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കിയില്ലെങ്കിലും ചിത്രത്തിലെ ഗാനം വൈറലായി. നിരവധി പേര്‍ ജിമിക്കി കമ്മല്‍ ഗാനത്തിന് ചുവട് വച്ച് വീഡിയോ സോഷ്യല്‍ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. എറണാകുളത്തെ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് കൊമേഴ്‌സിലെ അദ്ധ്യാപിക ഷെറിലും വിദ്യാര്‍ത്ഥികളും പോസ്റ്റ് ചെയ്ത വീഡിയോ ബമ്പര്‍ ഹിറ്റായി. 16 ലക്ഷത്തിലധികം പേര്‍ ഈ വീഡിയോ കണ്ടു. ജിമിക്കി കമ്മലിന്‍റെ ലാലേട്ടന്‍ വേര്‍ഷന്‍ ഈ റെക്കോര്‍ഡ് തകര്‍ത്ത് മുന്നേറുമെന്ന സൂചനയാണ് ഇപ്പോഴുള്ളത്. ഞായറാഴ്ച യുട്യൂബിലെത്തിയ ഗാനം ഇതിനോടകം അഞ്ചു ലക്ഷത്തിലധികം പേര്‍ കണ്ടു കഴിഞ്ഞു.