അങ്ങനെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം രാജീവ് രവി ചിത്രമായ തുറമുഖം തീയേറ്ററിൽ എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ ആദ്യ പകുതി പൂർത്തിയാകുമ്പോൾ ഒട്ടും നിരാശപ്പെടുത്താതെ ഗംഭീരമായ കഥയും അതിനൊത്ത തിരക്കഥയും ഇതിനോട് നീതി പുലർത്തുന്ന വൻ താരനിരയുടെ അത്യുഗ്രൻ പ്രകടനം കൂടിയാകുമ്പോൾ തുറമുഖം ഒരു നല്ല അനുഭവമാണ്. ഓരോ കഥാപാത്രങ്ങൾക്കും സ്‌പേസ് കൊടുത്ത് അവരുടെ പെർഫോമൻസ് ഉയർത്തിക്കാണിക്കാൻ കഴിയുന്ന തരത്തിലുള്ള ക്യാരക്ടർ സ്കെച്ചും അതിമനോഹരം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: Thuramukham Movie : മൂന്ന് പ്രാവിശ്യം റിലീസ് മുടങ്ങി; അവസാനം തുറമുഖം തിയറ്ററുകളിലേക്ക്; പരിചയപ്പെടാം സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ


എടുത്ത് പറയേണ്ടത് ചിത്രത്തിന്റെ ആർട്ട് ഡിസൈനും രാജീവ് രവിയുടെ സംവിധാനവും ഛായാഗ്രഹണവും. ചിത്രത്തിന്റെ കാലഘട്ടം അനുസരിച്ചുള്ള കളർ ഗ്രെഡിങാണ്. വളരെ കോൾഡ് കളർ ഗ്രെഡിൽ നിന്ന് ചിത്രം കാലം മാറുന്നതനുസരിച്ച് വാമായി വരുന്നുണ്ട്. വസ്ത്രാലങ്കാരവും മറ്റൊരു ആകർഷണ ഘടകമാണ്‌. ജോജു, മണികണ്ഠൻ ആചാരി, നിവിൻ പോളി, അർജുൻ അശോകൻ, നിമിഷ സജയൻ, പൂർണിമ തുടങ്ങിയ താരങ്ങൾ ഒട്ടാകെ അവരുടെ മാർക്ക് ആദ്യ പകുതിയിൽ തന്നെ തെളിയിച്ചു. രണ്ടാം പകുതിയിലേക്കുള്ള മാജിക്കിനായി കാത്തിരിക്കാം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.