ബോക്സോഫീസിൽ പുതു ചരിത്രമെഴുതിയിരിക്കുകയാണ് ടൊവിനോ തോമസിനെ നായകനാക്കി ജിതിൻ ലാൽ സംവിധാനം ചെയ്ത എ.ആർ.എം. ആ​ഗോള തലത്തിൽ ചിത്രം 100 കോടി കളക്ഷൻ സ്വന്തമാക്കിയിരിക്കുകയാണ്. ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ ടൊവിനോയാണ് അറിയിച്ചത്. 

 


 

 


 

ടൊവിനോയുടെ ആദ്യ സോളോ 100 കോടി കളക്ഷൻ ചിത്രമാണ് എ.ആർ.എം എന്നത് ശ്രദ്ധേയമാണ്. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് നവാ​ഗതനായ സുജിത് നമ്പ്യാരാണ്.  ചിത്രം റിലീസായി 18 മത്തെ ദിനമാണ് ഈ വലിയ നേട്ടം കൈവരിച്ചിരിക്കുന്നത് എന്നതും വലിയൊരു വാർത്തയാണ്. ആഗോള ബോക്സ് ഓഫീസില്‍ നിന്നും ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചതായാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. 30 കോടി ബജറ്റിലെത്തിയ ചിത്രം എന്നത്കൂടി പരിഗണിക്കുമ്പോള്‍ നിര്‍മ്മാതാവിന് ലാഭമുണ്ടാക്കിക്കൊടുത്ത ചിത്രമായി മാറിയിരിക്കുകയാണ് എആര്‍എം.

 


 

ഇതോടെ 2024 ൽ പുറത്തിറങ്ങിയ ചിത്രങ്ങളിൽ അഞ്ചാമത്തെ 100 കോടി കളക്ഷൻ ചിത്രമായി എആർഎം എത്തിയിരിക്കുകയാണ്. പ്രേമലു, മഞ്ഞുമ്മൽ ബോയ്സ്, ആടുജീവിതം, ആവേശം എന്നിവയാണ് ഈ വർഷം 100 കോടി ക്ലബിലെത്തിയ മലയാള ചിത്രങ്ങൾ. കഴിഞ്ഞവർഷം ടൊവിനോ മുഖ്യ കഥാപാത്രങ്ങളിലൊന്നായി എത്തിയ 2018 എന്ന ചിത്രം നൂറുകോടിയിലേറെ കളക്ഷൻ സ്വന്തമാക്കിയിരുന്നു.

 


 

മൈ ഡിയർ കുട്ടിച്ചാത്തന് ശേഷം കുടുംബങ്ങളും കുട്ടികളും ഒരുപോലെ സ്വീകരിച്ച 3ഡി മലയാള ചിത്രമാണ് എ.ആർ.എം. നാൽപ്പത് കോടിയിലധികം മുതൽമുടക്കിൽ നിർമ്മിച്ച ചിത്രത്തിന് ലോകമെമ്പാടു നിന്നും വമ്പിച്ച അഭിപ്രായമാണ് ലഭിക്കുന്നത്. നിരവധി ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച മാജിക് ഫ്രെയിംസും UGM മോഷൻ പിക്ചേഴ്സും ചേർന്നാണ് ഈ ബിഗ് ബജറ്റ് 3ഡി ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

 


 

ചിത്രത്തിൽ ടൊവിനോ മണിയൻ, കുഞ്ഞിക്കേളു, അജയൻ എന്നിങ്ങനെ മൂന്നുവേഷങ്ങളിലാണ് എത്തിയത്. സുരഭി ലക്ഷ്മി, കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, കബീർ സിങ്, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ജോമോൻ ടി ജോൺ ആണ്. എഡിറ്റിംഗ് ഷമീർ മുഹമ്മദ്‌.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


COMMERCIAL BREAK
SCROLL TO CONTINUE READING

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.