Shash Rajayoga: ജ്യോതിഷ പ്രകാരം പഞ്ചമഹാപുരുഷ യോഗങ്ങളിൽ ഒന്നായിട്ടാണ് ശശ് രാജയോഗത്തെ കണക്കാക്കുന്നത്.
Rajayoga: ലഗ്നത്തിൽ നിന്നോ ചന്ദ്രനിൽ നിന്നോ ശനി കേന്ദ്രഭാവത്തിൽ നിൽക്കുമ്പോഴാണ് ഈ രാജയോഗം രൂപപ്പെടുന്നത്.
Shash Rajayoga: ജ്യോതിഷ പ്രകാരം പഞ്ചമഹാപുരുഷ യോഗങ്ങളിൽ ഒന്നായിട്ടാണ് ശശ് രാജയോഗത്തെ കണക്കാക്കുന്നത്.
ജ്യോതിഷത്തിൽ നീതിയുടെ ദേവൻ എന്നറിയപ്പെടുന്ന ശനിയ്ക്ക് വലിയ പാധന്യമാണുള്ളത്. മറ്റ് ഗ്രഹങ്ങളെ വച്ച് നോക്കുമ്പോൾ ഏറ്റവും പതുക്കെ ചലിക്കുന്ന ഒരു ഗ്രഹമാണ് ശനി
ശനിയ്ക്ക് ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് നീങ്ങാൻ രണ്ടര വർഷത്തെ സമയമെടുക്കും. അതുകൊണ്ടുതന്നെ ശനിയ്ക്ക് ഒരു രാശിയിൽ നിന്നും മാറിയാൽ തിരികെ അവിടെ എത്താൻ 30 വർഷത്തെ സമയമെടുക്കും.
ശനി നിലവിൽ മൂലത്രികോണ രാശിയായ കുംഭത്തിൽ സ്ഥിതി ചെയ്യുന്നു. ദീപാവലിക്ക് ശേഷം ശനി നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും. ഇതിലൂടെ ശശ് രാജയോഗം രൂപപ്പെടും. അതിലൂടെ 2025 മാർച്ച് വരെ ഈ 4 രാശിക്കാർക്ക് സുവർണ്ണകാലമായിരിക്കും. ശേഷം വ്യാഴത്തിൻ്റെ രാശിയായ മീനരാശിയിൽ സഞ്ചരിക്കും.
ജാതകത്തിൽ എപ്പോഴാണ് ശശ് രാജയോഗം രൂപപ്പെടുന്നത്? ജ്യോതിഷ പ്രകാരം പഞ്ചമഹാപുരുഷ യോഗങ്ങളിൽ ഒന്നായിട്ടാണ് ശശ് രാജയോഗത്തെ കണക്കാക്കുന്നത്.
ലഗ്നത്തിൽ നിന്നോ ചന്ദ്രനിൽ നിന്നോ ശനി കേന്ദ്രഭാവത്തിൽ നിൽക്കുമ്പോഴാണ് ഈ രാജയോഗം സൃഷ്ടിക്കുന്നത്. ജാതകത്തിൽ ഈ രാജയോഗം ഉള്ളവരുടെ സമ്പത്തും പ്രശസ്തിയും വർദ്ധിക്കും.
സാമ്പത്തിക സ്രോതസ്സുകൾ വർദ്ധിക്കും. ഈ രാജയോഗത്തിലൂടെ തിളങ്ങുന്ന രാശികൾ ഏതൊക്കെ എന്നറിയാം
കുംഭം (Aquarius): 30 വർഷത്തിനു ശേഷം കുംഭത്തിൽ ശനിയുടെ സാന്നിധ്യവും അതിലൂടെ ശശ് രാജയോഗത്തിൻ്റെ രൂപീകരണവും ഇവരുടെ ഭാഗ്യം തെളിയിക്കും. 2025 മാർച്ച് വരെ ഭാഗ്യത്തിൻ്റെ പൂർണ പിന്തുണ ഇവരോടൊപ്പം ഉണ്ടാകും. ആത്മവിശ്വാസം വർദ്ധിക്കും, പണവുമായോ ബിസിനസുമായോ ബന്ധപ്പെട്ട നല്ല വാർത്തകൾ ലഭിക്കും. തൊഴിൽ ചെയ്യുന്നവർക്ക് പുരോഗതി, പുതിയ ജോലി ഓഫർ, അവിവാഹിതർക്ക് വിവാഹാലോചന, സമൂഹത്തിൽ ബഹുമാനം എന്നിവ ഭിക്കും.
ഇടവം (Taurus): ശശ് രാജയോഗം ഇവർക്കും ശരിക്കും നേട്ടങ്ങൾ നൽകും. ഉദ്യോഗാർത്ഥികൾക്ക് പ്രമോഷനോടൊപ്പം ശമ്പള വർദ്ധനവ്, ബിസിനസ് വിപുലീകരിക്കും, ആഗ്രഹിച്ച ജോലിയും സ്ഥലമാറ്റവും ലഭിക്കും, ഭാഗ്യനേട്ടങ്ങൾ ലഭിക്കും. ബിസിനസിൽ ലാഭം, അപ്രതീക്ഷിത സാമ്പത്തിക നേട്ടം, തൊഴിൽരഹിതർക്ക് ജോലി, വിദ്യാർത്ഥികൾക്ക് മത്സര പരീക്ഷകളിൽ വിജയം എന്നിവ ലഭിക്കും.
മേടം (Aries): ശനിയുടെ നേർരേഖയിലൂടെയുള്ള ചലനവും ശശ് രാജയോഗവും മേട രാശിക്കാർക്ക് വൻ നേട്ടങ്ങൾ നൽകും. ഇവർക്ക് ഈ സമയം വരുമാനത്തിൽ വർദ്ധനവ്, തൊഴിൽ ചെയ്യുന്നവർക്ക് ലാഭത്തിനുള്ള സുവർണ്ണാവസരം, വരുമാനത്തിൽ വർദ്ധനവ്, ഉണ്ടായേക്കാം. നല്ല ജോലി ഓഫറുകൾ, നിക്ഷേപത്തിൽ നിന്നും നേട്ടങ്ങൾ, ബിസിനസ്സിലെ പുതിയ ഡീലുകൾ ഭാവിയിൽ നേട്ടങ്ങൾ കൊണ്ടുവരും, ഉദ്യോഗാർത്ഥികൾക്ക് പ്രമോഷൻ, വരുമാനത്തിൻ്റെ പുതിയ ഉറവിടങ്ങൾ സൃഷ്ടിക്കും, നിക്ഷേപത്തിൽ നിന്ന് വൻ നേട്ടങ്ങൾ എന്നിവ ലഭിക്കാം
തുലാം (Libra): ശശ് രാജയോഗം ഇവർക്ക് സമൂഹത്തിൽ നിന്നും ലഭിച്ചിരുന്ന ബഹുമാനവും സ്ഥാനമാനങ്ങളും വർധിക്കും. വിദേശ വ്യാപാരത്തിൽ നിന്ന് വരുമാനം, സഹോദരീ സഹോദരന്മാരുമായുള്ള ബന്ധം സൗഹാർദ്ദപരമായിരിക്കും, പ്രണയ ജീവിതത്തിൽ ആവേശം ഉണ്ടാകും, പങ്കാളിയോടൊപ്പം യാത്ര ചെയ്യാനുള്ള സാധ്യത, പഴയ രോഗങ്ങൾ മാറും, ആരോഗ്യം നന്നായിരിക്കും, മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് സന്താനഭാഗ്യം ലഭിച്ചേക്കാം, വിവാഹത്തിന് അനുകൂല സമയം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)