Veyil OTT Release : ഷെയിൻ നിഗത്തിന്റെ വെയിൽ ആമസോൺ പ്രൈമിൽ സ്ട്രീമിങ് ആരംഭിച്ചു
ജീവിതത്തിലെ പല പ്രതിസന്ധികളിലൂടെയും സാഹചര്യങ്ങളിലൂടെയും കടന്നു പോകുന്ന അമ്മയുടെയും രണ്ടു ആൺ മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്.
Kochi : ഷെയിൻ നിഗത്തിന്റെ ചിത്രം വെയിൽ ഒടിടി പ്ലാറ്റ്‌ഫോമിൽ സ്ട്രീമിങ് ആരംഭിച്ചു. ചിത്രം ആമസോൺ പ്രൈം വീഡിയോസിലാണ് റിലീസ് ചെയ്തിരിക്കുന്നത്. ഫെബ്രുവരി 25 തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് വെയിൽ. തിയേറ്ററുകളിൽ ചിത്രത്തിന് ജനപ്രീതി നേടാൻ കഴിഞ്ഞിരുന്നു. വിഷുവിനോട് അനുബന്ധിച്ചാണ് ചിത്രം ഏപ്രിൽ 15 ന് വഹിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തത്. നവാഗതനായ ശരതാണ് വെയിൽ സംവിധാനം ചെയ്തിരിക്കുന്നത്.
ചിത്രത്തിൽ ഷെയിൻ നിഗത്തിനെ കൂടാതെ ഷൈൻ ടോം ചാക്കോ, ജയിംസ് എലിയ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു. കൂടാതെ ചിത്രത്തിൽ നിരവധി പുതുമുഖതാരങ്ങളെയും പ്രധാന കഥാപാത്രങ്ങളായി അണിനിരത്തിയിരുന്നു. നവാഗതരായ ശ്രീരേഖ, സോനാ ഒളിക്കൽ, മെറിൻ ജോസ്, ഇമ്രാൻ എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചു. വെയിലിലെ പ്രകടനത്തിന് ശ്രീരേഖ മികച്ച സഹനടിക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയിരുന്നു.
ചിത്രത്തിൽ സിദ്ധാർഥ് എന്ന കഥാപാത്രത്തെയാണ് ഷെയിൻ അവതരിപ്പിച്ചിരിക്കുന്നത്. ജീവിതത്തിലെ പല പ്രതിസന്ധികളിലൂടെയും സാഹചര്യങ്ങളിലൂടെയും കടന്നു പോകുന്ന അമ്മയുടെയും രണ്ടു ആൺ മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്. സിനിമയിൽ 6 ഗാനങ്ങൾ ആണ് ഉള്ളത്. തമിഴിൽ പ്രശസ്തനായ പ്രദീപ് കുമാർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. പ്രദീപിന്റെ ആദ്യ മലയാള ചിത്രമാണ് വെയിൽ.
ചിത്രത്തിലെ പ്രണവ് ശശി ആലപിച്ച നാടൻ പാട്ട് കണ്ണമ്മാ കണ്ണമ്മാ കറി എന്ത്? ഏറെ ജനശ്രദ്ധ നേടിയിരുന്നു. ഒരുപാട് വാർത്തകൾ വിവാദങ്ങളും ഉണ്ടാക്കിയ ചിത്രമാണ് വെയിൽ. ചിത്രത്തിൻറെ സംവിധായകൻ ശരത്ത് മുമ്പ് ലിജോ ജോസ് പല്ലിശേരിയുടെ സഹായിയായി പ്രവർത്തിച്ചിരുന്ന വ്യക്തിയാണ്. ഗുഡ്വിൽ എന്റർടൈൻമെന്റ് ബാനറിലായിരുന്നു ചിത്രം എത്തിയത്. ചിത്രം നിർമ്മിച്ചത് ജോബി ജോർജാണ്.
ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് നവാഗതനായ ഷാസ് മുഹമ്മദ് ആണ്. ശരത് തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സുധി കോപ്പ, ഗീതി സംഗീതിക, അനന്തു എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. തമിഴ് പാട്ടുകാരനും മ്യൂസിക് ഡയറക്ടറുമായ പ്രദീപ് കുമാർ ആണ് സംഗീത സംവിധാനം. പ്രവീൺ പ്രഭാകർ എഡിറ്റിംഗും, രംഗനാഥ് രവി സൗണ്ട് ഡിസൈനിങ്ങും നിർവഹിച്ചിരിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...