Priyan Ottathilanu : പ്രിയൻ ഓട്ടത്തിലാണ് പുതിയ പോസ്റ്റർ പുറത്ത് വിട്ട് അപർണ ദാസ്; ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്

വിഷു പ്രമാണിച്ചാണ് പുതിയ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Apr 15, 2022, 05:12 PM IST
  • വിഷു പ്രമാണിച്ചാണ് പുതിയ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്.
  • നടി അപർണ ദാസാണ് ചിത്രത്തിൻറെ പോസ്റ്റർ പങ്ക് വെച്ചിരിക്കുന്നത്.
  • ചിത്രം സംവിധാനം ചെയ്യുന്നത് ആന്റണി സോണിയാണ്.
  • ഷറഫുദ്ദീനും അപർണ ദാസുമുള്ള പോസ്റ്ററാണ് ഇപ്പോൾ പങ്ക് വെച്ചിരിക്കുന്നത്.
Priyan Ottathilanu : പ്രിയൻ ഓട്ടത്തിലാണ് പുതിയ പോസ്റ്റർ പുറത്ത് വിട്ട് അപർണ ദാസ്; ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്

Kochi : ഷറഫുദ്ദീൻ, നൈല ഉഷ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം "പ്രിയൻ ഓട്ടത്തിലാണ്" പുതിയ പോസ്റ്റർ പുറത്ത് വിട്ടു. വിഷു പ്രമാണിച്ചാണ് പുതിയ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. നടി അപർണ ദാസാണ് ചിത്രത്തിൻറെ പോസ്റ്റർ പങ്ക് വെച്ചിരിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ആന്റണി സോണിയാണ്. ഷറഫുദ്ദീനും അപർണ ദാസുമുള്ള പോസ്റ്ററാണ് ഇപ്പോൾ പങ്ക് വെച്ചിരിക്കുന്നത്.

ചിത്രത്തിൻറെ റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ചിത്രം മെയ് മാസത്തിൽ റിലീസ് ചെയ്യുമെന്ന് മുമ്പ് പുറത്തിറക്കിയ പോസ്റ്ററിൽ വ്യക്തമാക്കിയിരുന്നു. ചിത്രത്തിൻറെ ആദ്യ പോസ്റ്റർ മാർച്ച് 27 നാണ് റിലീസ് ചെയ്തത്. മഞ്ജു വാര്യരും ഷെയ്ൻ നി​ഗവും പ്രധാന വേഷങ്ങൾ ചെയ്ത C/O സൈറ ബാനുവിന് ശേഷം ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പ്രിയൻ ഓട്ടത്തിലാണ്'.

ALSO READ: K.G.F: Chapter 2: 'രോമാഞ്ചിഫിക്കേഷൻ സീനുകൾ', ക്ലൈമാക്സിൽ ഒരു അടാർ ട്വിസ്റ്റ്; കെ.ജി.എഫ് ചാപ്പ്റ്റർ 2 മാസ് മസാല പടങ്ങൾക്കിടയിലെ 'മോൺസ്റ്റർ'

മനോഹരം എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ അപർണ ദാസും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിജയിയുടെ ഇപ്പോൾ റിലീസായ ബീസ്റ്റ് എന്ന ചിത്രത്തിലും പ്രധാന കഥാപാത്രമായി അപർണ ദാസ് എത്തിയിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച അഭിപ്രായം നേടാനും അപര്ണയ്ക്ക് സാധിച്ചിരുന്നു. ഇപ്പോൾ ബീസ്റ്റ് വിജയിച്ചതിന്റെ സന്തോഷത്തിലാണ് താരം.

ALSO READ: Kgf: ഓരോ 5 മിനുറ്റ് കഴിയുമ്പോൾ രോമാഞ്ചം, ബീസ്റ്റിനെ പേസ്റ്റാക്കി കെജിഎഫ് 2 എങ്ങും ഹൗസ്‌ഫുൾ

WOW സിനിമാസിന്റെ ബാനറിൽ ചിത്രം എത്തുന്നത്. ചിത്രം നിർമ്മിച്ചിരിക്കുന്നത്  സന്തോഷ് ത്രിവിക്രമൻ ആണ്. അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷറഫുദ്ദീൻ, നൈല ഉഷ, അപർണ ദാസ്‌ എന്നിവരെ കൂടാതെ അനാർക്കലി മരക്കാർ, ബിജു സോപാനം, ജാഫർ ഇടുക്കി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 

ചിത്രത്തിൻറെ ഛായാ​ഗ്രഹണം നിർവഹിച്ചിരിക്കുന്നത് പിഎം ഉണ്ണികൃഷ്ണനാണ്. അഭയകുമാറും പ്രജീഷ് പ്രേമും എഴുതിയ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് ലിജിൻ ബംബീനോ ആണ്. 2021 മാർച്ച് 14നാണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News