Vichithram Movie OTT: ഷൈൻ ടോം ചാക്കോ, ബാലു വർഗീസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ വിചിത്രം ഒടിടി റീലീസ് പ്രഖ്യാപിച്ചു. അച്ചു വിജയൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ കഥ നിഖിൽ രവീന്ദ്രനാണ്. അർജുൻ ബാലകൃഷ്ണനാണ് ചിത്രത്തിൻറെ ഛായഗ്രഹണം നിർവ്വഹിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആമസോൺ പ്രൈമിലാണ് ചിത്രം റിലീസിന് എത്തുന്നത്. അജിത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.  ലാൽ, കനികുസൃതി, ജോളി ചിറയത്ത്, കേതകി നാരായണൻ, വിഷ്ണു നാരായണൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.


അഞ്ചു സഹോദരങ്ങളും അമ്മയും ഒരു ബംഗ്ലാവിൽ താമസിക്കാൻ ആരംഭിക്കുന്നതും അതിൽ ഉണ്ടാവുന്ന സംഭവങ്ങളുമാണ് സിനിമയിൽ പറയുന്നത്.  ദീപക് പരമേശ്വരനാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. അച്ചു വിജയന്‍ തന്നെയാണ് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നതും. സൂരജ് രാജ് കോ ഡയറക്ടറായും ആര്‍ അരവിന്ദന്‍ ക്രിയേറ്റീവ് ഡയറക്ടറായും പ്രവര്‍ത്തിക്കുന്നു.


സുരേഷ് പ്ലാച്ചിമട മേക്കപ്പും ദിവ്യ ജോബി കോസ്റ്റ്യൂമും കൈകാര്യം ചെയ്തിരിക്കുന്നു. ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ - ഉമേഷ് രാധാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍ - വിഷ്ണു ഗോവിന്ദ് ശ്രീ ശങ്കര്‍, സ്റ്റില്‍ - രോഹിത് കെ സുരേഷ്, വിഎഫ്എക്സ് സൂപ്പര്‍ വൈസര്‍ - ബോബി രാജന്‍, പി ആര്‍ ഒ  - ആതിര ദില്‍ജിത്ത്, ഡിസൈന്‍ - അനസ് റഷാദ് ആന്‍ഡ് ശ്രീകുമാര്‍ സുപ്രസന്നന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - അനൂപ് സുന്ദരന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കു