കാര്‍ത്തിക് സുബ്ബരാജിന്‍റെ ഏറ്റവും പുതിയ ചിത്രത്തില്‍ ചിയാന്‍ വിക്രമിനൊപ്പം മകന്‍ ധ്രുവും അഭിനയിക്കുന്നു എന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ കേട്ട വാർത്ത സത്യമായിരിക്കുകയാണ്. കാർത്തിക് സുബ്ബരാജ് തന്നെയാണ് തൻ്റെ ട്വിറ്റെർ അക്കൗണ്ട് വഴി പുതിയ ചിത്രത്തെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടിരിക്കുന്നത്.



COMMERCIAL BREAK
SCROLL TO CONTINUE READING

വിക്രമിൻ്റെ കരിയറിലെ 60-ാമത്തെ ചിത്രത്തിന് ചിയാൻ 60(Chiyaan 60) എന്നാണ് പേര് നൽകിയിരിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള വാർത്തകൾ വന്നപ്പോൾ മുതൽ ഈ അച്ഛൻ-മകൻ താരജോഡി ഒന്നിക്കുമോ എന്ന ചർച്ചകളായിരുന്നു. ചിയാന്റെയും മകന്റെയും അഡാറ് കോമ്പോയ്‌ക്കൊപ്പം കാർത്തിക്കിന്റെ സംവിധാനവും കൂടിച്ചേരുമ്പോഴുള്ള മാസിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.


Also Read: Chiyaan 60: കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തില്‍ വിക്രത്തിനൊപ്പം മകന്‍ ധ്രുവും?


അര്‍ജ്ജുന്‍ റെഡ്ഡി (Arjun Reddy) എന്ന തെലുങ്ക് സൂപ്പര്‍ ഹിറ്റ്‌ ചിത്രത്തിന്റെ തമിഴ് പതിപ്പായ 'ആദിത്യ വര്‍മ്മ'(Aditya Varma)യാണ് ധ്രുവ് അഭിനയിച്ച ആദ്യ ചിത്രം.


രണ്ട് പ്രധാന കഥാപാത്രങ്ങളുള്ള ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമാകുക ധ്രുവാകും എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2017ല്‍ 'ഇരുമുഖം' എന്ന ചിത്രത്തില്‍ അഭിനയിക്കുന്ന സമയത്ത് സുബ്ബരാജ് ചിത്രത്തിന്റെ തിരക്കഥ വിക്രമിനെ വായിച്ചു കേള്‍പ്പിച്ചിരുന്നു.


Also Read: നടി മേഘ്‌ന രാജിൻ്റെ ഭർത്താവും കന്നഡ നടനുമായ ചിരഞ്ജീവി സർജ അന്തരിച്ചു


കഥ ഇഷ്ടപ്പെട്ട വിക്രം ചിത്രം ചെയ്യാമെന്ന് വാക്ക് നല്‍കുകയായിരുന്നു. എന്നാല്‍, ചിത്രം ആരംഭിക്കാന്‍ പ്രതീക്ഷിച്ചതിലും സമയമെടുക്കുകയായിരുന്നു. 


ഒരു ഗ്യാങ്സ്റ്റര്‍ കഥ പറയുന്ന ചിത്രം  ചെന്നൈയിലാകും ഷൂട്ട്‌ ചെയ്യുക. റഷ്യയില്‍ 'കോബ്ര'യുടെ ഷൂട്ടിംഗ് പുരോഗമിക്കവെയാണ് കൊറോണ വൈറസ് (COVID-19) വ്യാപനമുണ്ടാകുന്നത്. ഇതോടെ ഷൂട്ടിംഗ് നിര്‍ത്തിവച്ച് സംഘം തിരികെ നാട്ടിലെത്തി.


ധനുഷ് നായകനായ ജഗമേ തന്തിരമാണ് കാർത്തിക് സുബ്ബരാജിന്റെ ഇറങ്ങാനിരിക്കുന്ന സിനിമ. ലോക്ക്ഡൗണിനെ തുടർന്ന് മേയ് മാസത്തിലെ റിലീസ് മാറ്റി വച്ചിരിക്കുകയാണ്.


Also Read: 30 സെക്കന്റ് നീണ്ട ലൈംഗിക കാല്പനിക ലോകത്ത് എന്നെ പ്രതിഷിക്കണ്ട, തുറന്നടിച്ച് അപർണ


ആർ അജയ് ഗ്നാനമുത്തു സംവിധാനം ചെയ്യുന്ന കോബ്ര എന്ന സിനിമ വളരെ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ്.സുബ്ബരാജുമായി ചേര്‍ന്നുള്ള പടത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കുന്നതിനു മുന്‍പ് മറ്റ് പ്രോജക്റ്റുകള്‍ പൂര്‍ത്തിയാക്കുമെന്ന നിലപാടിലാണ് വിക്രം. നടൻ ധനുഷിനൊപ്പം ജഗമെ തണ്ഡിറാം എന്ന ചിത്രത്തിലും താരം വേഷമിടുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.