ചൈനയിലെ വന്മതിൽ തകർത്ത് ലോകമെമ്പാടും പടർന്നു പിടിച്ച കോറോണ (covid19) എന്ന മഹാമാരിയെ തുരത്താൻ നാടും രാജ്യവും പെടാപാടുപ്പെടുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കോറോണ വൈറസ് ഏതാണ്ട് 200 ഓളം രാജ്യങ്ങളിൽ ഇതിനകം പടർന്നിരിക്കുകയാണ്.  കോറോണയിൽ ദു:ഖിതരായ ലോകത്തിലെ എല്ലാവർക്കും സമാധാനവും സന്തോഷവും തിരികെയെത്തിക്കാൻ ആഗ്രഹിച്ചുകൊണ്ട് നമ്മുടെ ഗായകരിൽ കുറച്ചുപേർ ചേർന്ന് അവരവരുടെ വീടുകളിൽ ഇരുന്ന് ഒരുമിച്ചു പാടിയ ഈ ഗാനം  ഇപ്പോൾ വൈറൽ ആകുകയാണ്. 


ചലച്ചിത്ര പിന്നണി ഗാനരംഗത്ത് പ്രശസ്തരായ ഇവർ പലയിടങ്ങളിൽ ഇരുന്നു കൊണ്ട് പാട്ടിന്റെ ഓരോ വരി വീതമാണ് പാടിയിരിക്കുന്നത്.  


Also read: ഹോട്ടലിനു മുകളിൽ ദിവസവും ഹെലികോപ്റ്റർ വന്ന് കൊണ്ടുപോകുമായിരുന്നു...


'ലോകം മുഴുവൻ സുഖം പകരാനായ് സ്നേഹദീപമേ മിഴി തുറക്കൂ' എന്ന ഗാനമാണ് ഇവർ ചേർന്നു പാടിയിരിക്കുന്നത്.  വീഡിയോ ആരഭിക്കുന്നത് മലയാളത്തിന്റെ വാനമ്പാടിയായ ചിത്രയുടെ വാക്കുകളിൽ നിന്നുമാണ്.  


ഞങ്ങൾ കുറച്ച് പാട്ടുകാർ ഒരുമിച്ച് ചേർന്ന് ഒരു പാട്ടിന്റെ വരികൾ അവരവരുടെ വീടുകളിലിരുന്ന് നിങ്ങൾക്കുവേണ്ടി പാടുകയാണെന്നും ലോകത്തിൽ ശാന്തിയും സമാധാനവും നിൽക്കുവാനും കോറോണ വൈറസ് ബാധ ഒഴിയാനുള്ള ഒരു പ്രാർത്ഥന ആയിട്ടും ഈ പാട്ട് ഞങ്ങൾ സമർപ്പിക്കുന്നു എന്നായിരുന്നു ചിത്രയുടെ വാക്കുകൾ.  


വീഡിയോ കാണാം: