Viral Video: അമ്മയുടെ വിവാഹനാളില്‍ കണ്ണുനിറഞ്ഞ് വനിതയുടെ മകള്‍!!
നടിയും തമിഴ് ബിഗ്‌ബോസ് താരവുമായ വനിതാ വിജയകുമാറും പീറ്റര്‍ പോളും തമ്മിലുള്ള വിവാഹമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം.
നടിയും തമിഴ് ബിഗ്‌ബോസ് താരവുമായ വനിതാ വിജയകുമാറും പീറ്റര്‍ പോളും തമ്മിലുള്ള വിവാഹമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം.
ഏറെ നാളുകള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് പീറ്ററും വനിതയും വിവാഹിതരായത്. ഏറെ വിവാദങ്ങള്‍ നിറഞ്ഞ ജീവിതമായിരുന്നു വനിതയുടേത്. വനിതയുടെ മൂന്നാം വിവാഹമാണ് പീറ്റര്‍ പോളുമായി ജൂണ്‍ 27നു നടന്നത്.
ഈ മീമിന്‍റെ ഒരു കാര്യം! സ്പോട്ടിഫൈ ഇന്ത്യയുടെ ട്വിറ്റര്‍ DPയായി ഗുഡ് ഡേ ബിസ്ക്കറ്റ്!
കുടുംബത്തില്‍ പിതാവും സഹോദരങ്ങളുമായി തെറ്റി പിരിഞ്ഞ വനിതയ്ക്ക് മൂന്ന് മക്കളാണുള്ളത്. രണ്ടു പെണ്‍ക്കുട്ടികള്‍ അമ്മയ്ക്കൊപ്പം ആണെങ്കിലും മകന്‍ പിതാവിനും സഹോദരങ്ങള്‍ക്കും ഒപ്പമാണ്. മുന്‍പ് നടന്ന താരത്തിന്‍റെ രണ്ടു വിവാഹങ്ങളും വിജയിച്ചില്ല. തുടര്‍ന്നാണ് പീറ്ററിനെ വരാനായി സ്വീകരിക്കാന്‍ താരം തയാറായത്.
ബിഗ് ബോസ് റിയാലിറ്റി ഷോയിലും നെഗറ്റീവ് ഇമേജ് നേടിയ വനിത അമ്മ എന്ന നിലയില്‍ ഏറെ പ്രശംസ നേടിയിരുന്നു. തന്‍റെ കുട്ടികള്‍ക്ക് വേണ്ടി ജീവന്‍ കൊടുക്കാന്‍ പോലും തയാറാണെന്നും പിതാവും സഹോദരങ്ങളും മകനും എന്നെങ്കിലും തന്നെ മനസിലാക്കുമെന്നും ഒരു എപ്പിസോഡില്‍ താരം പറഞ്ഞിരുന്നു.
വര്‍ക്ക് ഫ്രം ഹോം വിജയകരം; സ്ഥിരമാക്കാനൊരുങ്ങി ഇന്‍ഫോസിസ്!!
പിതാവും നടനുമായ വിജയകുമാര്‍, സഹോദരങ്ങളായ ശ്രീദേവി, പ്രീത, കവിത, അരുണ്‍ വിജയ് എന്നിവര്‍ വനിതയുടെ വിവാഹത്തില്‍ പങ്കെടുത്തിരുന്നില്ല. പീറ്ററിന്‍റെ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
ഇപ്പോഴിതാ, ഇരുവരുടെയും വിവാഹ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. 'വനിതാ വിജയകുമാര്‍' എന്ന യൂട്യൂബ് ചാനലിലൂടെ താരം തന്നെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ചുരുക്കം ചിലര്‍ മാത്രം പങ്കെടുത്ത ചടങ്ങിന്‍റെ അവസാനത്തില്‍ കരഞ്ഞ ഇളയ മകളെ വനിത ചേര്‍ത്ത് പിടിക്കുന്നതായി വീഡിയോയില്‍ കാണാം.
ലോക്ക്ഡൌണ്‍: വരുമാനമില്ല, ഉണക്കമീന്‍ വിറ്റ് നടന്‍!!
പീറ്ററിന്‍റെ വിവാഹാഭ്യര്‍ഥന സ്വീകരിക്കാന്‍ തന്നെ നിര്‍ബന്ധിച്ചത് മക്കളാണെന്നു വനിതാ നേരത്തെ വ്യക്തമാക്കിയിരുന്നു. രണ്ടു മക്കളുടെയും പൂര്‍ണ സമ്മതത്തോടെയായിരുന്നു വിവാഹം. വിജയ് ശ്രീഹരി, ജോവിത, ജയ്നിത എന്നിവരാണ് വനിതയുടെ മക്കള്‍.
ആകാശ് ആയിരുന്നു വനിത(Vanitha Vijayakumar)യുടെ ആദ്യഭര്‍ത്താവ്. 2000ത്തിലായിരുന്നു വിവാഹം. വിവാഹശേഷം സിനിമ വിടുകയായിരുന്നു വനിത. 2007ല്‍ ഇരുവരും വേര്‍പിരിഞ്ഞു. 2007ല്‍ ആനന്ദ് ജയ് രാജന്‍ എന്ന ബിസിനസ്സുകാരനെ വിവാഹം ചെയ്തു. 2012ല്‍ ഇരുവരും വേര്‍പിരിഞ്ഞു.
വീഡിയോ കാണാം: