ലോക്ക്ഡൌണ്‍: വരുമാനമില്ല, ഉണക്കമീന്‍ വിറ്റ്‌ നടന്‍!!

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചതോടെ നിരവധി പേര്‍ക്കാണ് വരുമാനം നിലച്ചത്. 

Last Updated : Jun 28, 2020, 04:44 PM IST
  • സമ്പാദ്യമെല്ലാം പതുക്കെ തീരുന്നത് കണ്ടപ്പോള്‍ സങ്കടം സഹിക്കാനായില്ല. ആത്മഹത്യയെ കുറിച്ച് വരെ ചിന്തിച്ചു. എന്നാല്‍, ആറു മാസം പ്രായമായ കുഞ്ഞിന്‍റെയും ഭാര്യയുടെയും കാര്യം ഓര്‍ത്തപ്പോള്‍ പോരാടാന്‍ തീരുമാനിച്ചു -റോഹന്‍ പറഞ്ഞു.
ലോക്ക്ഡൌണ്‍: വരുമാനമില്ല, ഉണക്കമീന്‍ വിറ്റ്‌ നടന്‍!!

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചതോടെ നിരവധി പേര്‍ക്കാണ് വരുമാനം നിലച്ചത്. 

അങ്ങനെ വരുമാനം നിലച്ചതിനെ തുടര്‍ന്ന് ഉണക്കമീന്‍ വില്‍പ്പനയ്ക്കിറങ്ങിയ ഒരു നടന്‍റെ വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന സിനിമകളുടെയും ടെലിവിഷൻ സീരിയലുകളുടെയും ഡിജിറ്റൽ സീരീസിന്‍റെയുമെല്ലാം ഷൂട്ടിംഗ് പുനരാരംഭിച്ചിരിക്കുകയാണ്. 

33 പത്രവും 3 ദിവസവും... അദ്വൈത് തയാറാക്കി സൂപ്പര്‍ 'തീവണ്ടി', പ്രശംസിച്ച് ഇന്ത്യന്‍ റെയില്‍വേ

COVID-19 വ്യാപിക്കുന്നതിനാല്‍ എല്ലാവിധ മുൻകരുതലുകളോടും കൂടിയാണ് നിര്‍മ്മാതാക്കള്‍ ഷൂട്ടിംഗ് പുനരാരംഭിച്ചിരിക്കുന്നത്. എന്നാല്‍, ആള്‍ക്കൂട്ടം ഒഴിവാക്കി പ്രധാന നടന്മാരെ മാത്രം ഉള്‍പ്പെടുത്തിയാണ് ഷൂട്ടിംഗുകള്‍ പുരോഗമിക്കുന്നത്.

ഈ സാഹചര്യത്തിലാണ് ഉപജീവനത്തിനായി ഉണക്കമീന്‍ വില്‍ക്കാന്‍ റോഹന്‍ പട്നേക്കര്‍ എന്ന നടന്‍ തീരുമാനിച്ചത്. മറാത്തിയിലെ പ്രശസ്ത ടെലിവിഷന്‍ ഷോയായ 'ബാബാസാഹേബ് അംബേദ്‌ക്കറി'ലൂടെ പ്രശസ്തനായ താരമാണ് റോഹന്‍‍. എല്ലാം നന്നായി പോകുന്നതിനിടെയാണ് വൈറസും ലോക്ക്ഡൌണും ജീവിതം മാറ്റിമറിച്ചതെന്ന് റോഹന്‍ പറയുന്നു.

ചെറിയ പ്രായത്തില്‍ ഇത് പാടില്ല, പക്ഷേ... - ജെസിബി വീഡിയോയെ കുറിച്ച് സേവാഗ്!!

മൂന്നു മാസങ്ങള്‍ക്ക് ശേഷം ഷൂട്ടിംഗ് വര്‍ക്കുകള്‍ പുനരാരംഭിച്ചെങ്കിലും പ്രധാന താരങ്ങളെ മാത്രമാണ് സെറ്റുകളിലേക്ക് വിളിച്ചത്. ഈ സാഹചര്യത്തില്‍ ആകെ അറിയാവുന്ന പണി മീന്‍ പിടുത്തമാണെന്നും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും നിര്‍ദേശപ്രകാരം ആ ജോലി തന്നെ തിരഞ്ഞെടുക്കുകയായിരുന്നുവെന്നും റോഹന്‍ പറയുന്നു. 

മീന്‍ ഉണക്കി വിറ്റ് ജീവിക്കുന്നതില്‍ റോഹന് അഭിമാനം മാത്രമാണുള്ളത്. വാര്‍ത്ത വന്നതിനു പിന്നാലെ നിരവധി പേര്‍ സഹായമഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയെങ്കിലും അതെല്ലാം സ്നേഹപൂര്‍വ്വം റോഷന്‍ നിഷേധിച്ചു. കഴിയുമെങ്കില്‍ തന്‍റെ മീന്‍ വാങ്ങാന്‍ റോഹന്‍ അവരോടു ആവശ്യപ്പെട്ടു. 

കോവിഡ് രോഗികള്‍ക്ക് ഡെക്‌സമെത്തസോണ്‍ ഉപയോഗിക്കാം, അനുമതി നല്‍കി കേന്ദ്രം...

സുഷാന്ത് സിംഗ് രാജ്പുതിന്‍റെ മരണത്തില്‍ ദു:ഖം തോന്നിയെന്നും താനും ഇക്കാലയളവില്‍ മാനസികമായി തളരുകയും ആത്മഹത്യയെ കുറിച്ച് ചിന്തിക്കുകയും ചെയ്തെന്നു റോഹന്‍ പറയുന്നു. സമ്പാദ്യമെല്ലാം പതുക്കെ തീരുന്നത് കണ്ടപ്പോള്‍ സങ്കടം സഹിക്കാനായില്ല. ആത്മഹത്യയെ കുറിച്ച് വരെ ചിന്തിച്ചു.

എന്നാല്‍, ആറു മാസം പ്രായമായ കുഞ്ഞിന്‍റെയും ഭാര്യയുടെയും കാര്യം ഓര്‍ത്തപ്പോള്‍ പോരാടാന്‍ തീരുമാനിച്ചു -റോഹന്‍ പറഞ്ഞു. ലോക്ക്ഡൌണില്‍ ജോലി നഷ്ടപ്പെടുകയും വരുമാനം നിലക്കുകയും ചെയ്തതോടെ മന്മീത് ഗ്രെവാള്‍ എന്ന നടന്‍ അടുത്തിടെ ജീവനൊടുക്കിയിരുന്നു. 

Trending News