ഡിനോയ് പൗലോസ്, മാത്യു തോമസ്, ലിജോമോൾ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം വിശുദ്ധ മെജോയുടെ പുതുക്കിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം സെപ്റ്റംബർ 16 ന് തീയേറ്ററുകളിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ആഗസ്റ്റ് 5 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങിയിരുന്ന ചിത്രമാണ് വിശുദ്ധ മെജോ.  കനത്ത മഴയെ തുടർന്ന് ചിത്രത്തിൻറെ റിലീസ് മാറ്റിവെക്കുകയായിരുന്നു. കിരൺ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് വിശുദ്ധ മെജോ. പ്രേക്ഷകർ പ്രതീക്ഷയോടെ കത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് വിശുദ്ധ മെജോ.


COMMERCIAL BREAK
SCROLL TO CONTINUE READING


പ്ലാൻ ജെ സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രമെത്തുന്നത്. വിനോദ് ഷൊര്‍ണൂര്‍, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻറെ കഥയും, തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡിനോയ് പൗലോസാണ്. ചിത്രത്തിൻറെ ഛായാഗ്രാഹകൻ ജോമോൻ ടി ജോണാണ്. എഡിറ്റിങ് നിർവഹിക്കുന്നത് ഷമീർ മുഹമ്മദ് ആണ്. ചിത്രത്തിന്റെ ട്രെയ്‌ലറും ഒറ്റമുണ്ട് പുണർന്ന് എന്ന് ആരംഭിക്കുന്ന ഗാനവും പുറത്തുവിട്ടിരുന്നു. ചിത്രത്തിലെ ഗാനം സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു


ALSO READ: Vishudha Mejo Release : കനത്ത മഴ; വിശുദ്ധ മെജോയുടെ റിലീസ് മാറ്റി വെച്ചു


മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായകർ  ജാസി ഗിഫ്റ്റും, വൈക്കം വിജയലക്ഷ്മിയും ഒന്നിച്ച് ആലപിച്ചിരിക്കുന്നു ഗാനമാണിത്. ഈ ഗാനത്തിന് വരികൾ ഒരുക്കിയിരിക്കുന്നത് സുഹൈല്‍ കോയയാണ്. ഗാനത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ജസ്റ്റിൻ വർഗീസാണ്. അഡീഷണൽ വോക്കൽസ് - ജസ്റ്റിൻ വർഗീസ്, സംഗീതം - അനൂപ് നിരിച്ചൻ, ജസ്റ്റിൻ വർഗീസ്, സൗണ്ട് ഡിസൈൻ: ശങ്കരൻ എ എസ്, സിദ്ധാർത്ഥൻ, ശബ്ദമിശ്രണം: വിഷ്ണു സുജാതൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിനീത് ഷൊർണൂർ, വസ്ത്രലങ്കാരം:  റാഫി കണ്ണാടി പറമ്പ്, മേക്കപ്പ്: സിനൂപ് രാജ്, കളറിസ്റ്റ്: ഷൺമുഖ പാണ്ഡ്യൻ എം,  സ്റ്റിൽ: വിനീത് വേണുഗോപാലൻ, ഡിസൈനുകൾ: യെല്ലോടൂത്ത്സ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.