ന്യൂഡല്‍ഹി: ചൈനയിലെ വുഹാനില്‍ നിന്നും പടര്‍ന്ന് ലോകമെമ്പാടും വ്യാപിക്കുന്ന കൊറോണ വൈറസില്‍ നിന്നും എങ്ങനെ സുരക്ഷ നേടാമെന്ന ഒരു പൊതു സുരക്ഷാവീഡിയോയുമായി മെഗാ സ്റ്റാര്‍ അമിതാഭ് ബച്ചന്‍ രംഗത്ത്.


COMMERCIAL BREAK
SCROLL TO CONTINUE READING

റെയിൽ‌വേ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് അമിതാഭ് ബച്ചന്‍റെ ഈ പൊതു സുരക്ഷാ വീഡിയോ പങ്കിട്ടിരിക്കുന്നത്. ഈ വീഡിയോ ഇപ്പോള്‍ വൈറല്‍ ആകുകയാണ്.


ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍ കൊറോണ വൈറസില്‍ നിന്നും എങ്ങനെ സുരക്ഷ നേടാമെന്ന വീഡിയോ പങ്കുവെച്ചിട്ടുണ്ടെന്നും ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്.


വീഡിയോ കാണാം:


 



 


വീഡിയോയില്‍ കൊറോണ വൈറസ് ബാധ പകരാതിരിക്കാന്‍ നാം തുമ്മുമ്പോള്‍ എങ്ങനെ വായ മൂടണമെന്നും കൂടാതെ അണുബാധ ഒഴിവാക്കാന്‍ കണ്ണുകളിലും, മൂക്കിലും മുഖത്തും തോടരുതെന്നും അദ്ദേഹം വ്യക്തമായി പറയുന്നുണ്ട്.


Also read: Corona: സൈന്യത്തെയും വിടാതെ പിടിച്ച് കൊറോണ വൈറസ്!


കൂടാതെ മാരക വൈറസ് ബാധയായ കൊറോണയെ എങ്ങനെയൊക്കെ തടയാമെന്നുതിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്ന മറ്റ് പല മുൻകരുതലുകളും അദ്ദേഹംവീഡിയോയിലൂടെ വ്യക്തമാക്കുന്നുണ്ട്.


കൊറോണ വൈറസ് ബാധയെക്കുറിച്ച് നേരത്തെ അമിതാഭ് ബച്ചൻ ഒരു കവിത പങ്കിട്ടിരുന്നു.


ലോകാരോഗ്യ സംഘടനയായ ഡബ്ല്യുഎച്ച്ഒ (WHO) കൊറോണ വൈറസ് ബാധയെ ഒരു പകർച്ചവ്യാധിയായി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ മാരകമായ ഈ വൈറസ് ബാധ പടരാതിരിക്കാന്‍ വേണ്ട നടപടികൾ സ്വീകരിക്കാൻ ലോകമെമ്പാടുമുള്ള സർക്കാരുകളെ പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.