മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നടിയാണ് മീര നന്ദന്‍ (Meera Nandan). ഒരു പ്രമുഖ  മ്യൂസിക്കൽ റിയാലിറ്റി ഷോയിൽ മത്സരിക്കാനെത്തിയ മീര വിധിയുടെ വിളയാട്ടമെന്ന് പറയുംപോലെ ഷോയിൽ മത്സരിക്കാൻ കഴിഞ്ഞില്ലെങ്കിലും അവതാരികയായി മാറുകയായിരുന്നു.  


COMMERCIAL BREAK
SCROLL TO CONTINUE READING


അവിടെനിന്നും മീരയെ (Meera Nandan) വെള്ളിത്തിരയിലേക്ക് കൊണ്ടുവന്നത് സംവിധായകൻ ലാൽജോസാണ്.  ഇപ്പോൾ സിനിമയിൽ നിന്നും വിട്ടുനിൽക്കുന്ന മീര സോഷ്യല്‍ മീഡിയയില്‍ വളരെയധികം ആക്‌ടീവാണ്.  


Also Read: കഷ്ടപ്പെട്ട് Diet ഇരിക്കുമ്പോളാണ് എന്‍റെ ഭർത്താവ് എന്നോട് ഇങ്ങനെ പെരുമാറിയത്, പരാതിയുമായി അനു സിത്താര


തന്റെ പുത്തൻ ചിത്രങ്ങൾ ആരാധകരുമായി മീര നന്ദന്‍ മിക്കപ്പോഴും പങ്കിടാറുമുണ്ട്.  അങ്ങനെ പങ്കുവെച്ച ചിത്രം കണ്ടിട്ട് വിമര്‍ശിച്ചയാള്‍ക്ക് കിടിലൻ  മറുപടി നല്‍കിയിരിക്കുകയാണ് മീര . കറുത്ത ഷോട്സും ചുവന്ന ജാക്കറ്റുമണിഞ്ഞാണ് താരം ഫോട്ടോയിലുള്ളത്. 


 



 


ഇത് കണ്ടിട്ട് സണ്ണി ലിയോണിനെ (Sunny Leone) കടത്തി വെട്ടുമല്ലോയെന്നായിരുന്നു ഒരാളുടെ കമന്റ്.  അതിന് മീര നൽകിയ മറുപടി വൈറലാകുകയാണ്. 


Also Read: മുഖക്കുരുവിന്റെ പേരിൽ അപകർഷതാ ബോധം ഉണ്ടായിരുന്നു; വെളിപ്പെടുത്തലുമായി Sai Pallavi


'ആരാ.. നിങ്ങളുടെ വീട്ടിലുള്ളവരാണോ'യെന്നായിരുന്നു മീരയുടെ മറുപടി.  എന്നാല്‍ ഇത് കേട്ട് കക്ഷി പിന്മാറിയതൊന്നുമില്ലകേട്ടോ. വകതിരിവ് വട്ടപൂജ്യം. വീട്ടിലുള്ളവരെ പറയുന്നതാണോ സംസ്‌കാരമെന്നും  എങ്ങനെ താനൊക്കെ ആര്‍ജെ ആയി എന്നായി അടുത്ത കമന്റ്. 


 



 


അതിനും ചുട്ട മറുപടി തന്നെ മീര (Meera Nandan) കൊടുത്തു. ഒരു പബ്ലിക് പ്ലാറ്റ്‌ഫോമില്‍ എങ്ങനെ കമന്റ് ഇടണം എന്ന കാര്യത്തില്‍ നിങ്ങളുടെ വകതിരിവും വട്ട പൂജ്യം ആണല്ലോയെന്നും. ഔചിത്യമില്ലായ്മയുടെ കാര്യത്തില്‍ താങ്കള്‍ ആരെ കടത്തിവെട്ടും എന്നുള്ളതാണ് തന്റെ സംശയം എന്നും മീരയും കുറിച്ചു. 


Also Read: Nizhal: നയന്‍താരയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന 'നിഴല്‍' ഏപ്രില്‍ 4ന് തിയേറ്ററുകളില്‍


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക