‘ഇന്നലെ പുലി ഇറങ്ങേണ്ട ദിവസം ആയിരുന്നത്രേ!’; 'ഗ്ലാമര്‍ പുലി'യായി മീരാ നന്ദന്‍!!

കൊറോണ വൈറസ് വ്യാപനം കാരണം മുടങ്ങിയ പുലികളിയെ ഓര്‍മ്മപ്പെടുത്തിയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്.

Last Updated : Sep 4, 2020, 08:05 AM IST
  • പുലികളിയെ അനുസ്മരിപ്പിക്കുന്ന പുള്ളി ഡിസൈനുള്ള ഷോര്‍ട്ട് ഗൗണാണ് താരം അണിഞ്ഞിരിക്കുന്നത്.
  • ‘ഇന്നലെ പുലി ഇറങ്ങേണ്ട ദിവസം ആയിരുന്നത്രേ !’ എന്നാ അടിക്കുറിപ്പോടെയാണ് താരത്തിന്റെ പോസ്റ്റ്‌.
‘ഇന്നലെ പുലി ഇറങ്ങേണ്ട ദിവസം ആയിരുന്നത്രേ!’; 'ഗ്ലാമര്‍ പുലി'യായി മീരാ നന്ദന്‍!!

മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് മീരാ നന്ദന്‍. മുല്ല വിജയിച്ചതോടെ  ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാൻ മീരക്ക് കഴിഞ്ഞു. പക്ഷേ ഇപ്പോൾ സിനിമയിൽ നിന്നും ഇടവേളയെടുത്ത മീര ദുബായിയിൽ ആർജെ ആയി ജോലി ചെയ്യുകയാണ്.

'ദൈവം തരാന്‍ മറന്ന കൂടെപ്പിറപ്പുകള്‍'... ഭാവനയ്ക്കൊപ്പം മഞ്ജുവും സംയുക്തയും

കുറച്ചു നാളുകളായി ഗ്ലാമര്‍ ചിത്രങ്ങളുടെ പേരില്‍ ഒരുപാട് വിമര്‍ശനങ്ങളും താരം ഏറ്റുവാങ്ങാറുണ്ട്. സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമായ താരത്തിന്‍റെ പുതിയ ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. കൊറോണ വൈറസ് വ്യാപനം കാരണം മുടങ്ങിയ പുലികളിയെ ഓര്‍മ്മപ്പെടുത്തിയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്.

'ഖലാസി'യായി ദിലീപ്; മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രങ്ങളില്‍ ഒന്ന്

പുലികളിയെ അനുസ്മരിപ്പിക്കുന്ന പുള്ളി ഡിസൈനുള്ള ഷോര്‍ട്ട് ഗൗണാണ് താരം അണിഞ്ഞിരിക്കുന്നത്. ‘ഇന്നലെ പുലി ഇറങ്ങേണ്ട ദിവസം ആയിരുന്നത്രേ !’ എന്നാ അടിക്കുറിപ്പോടെയാണ് താരത്തിന്റെ പോസ്റ്റ്‌. ഗ്ലാമര്‍ ലുക്കിലുള്ള താരത്തിന്റെ ഈ ചിത്രം നിമിഷനേരം കൊണ്ടാണ് വൈറലായത്. നേരത്തെ താരം പുറത്തിറക്കിയ വസീഗര എന്ന മ്യൂസിക്കൽ ആൽബവും ശ്രദ്ധ നേടിയിരുന്നു.

മീരയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്‌: 

 

Trending News