Ajman, UAE: ഏഴ് മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് എല്ലാ ആഴ്‍ചയും Covid Test നിര്‍ബന്ധം
Covid പ്രതിരോധത്തിനായി പുതിയ നിയമം പ്രഖ്യാപിച്ച് അജ്‍മാന്‍...
Ajman: Covid പ്രതിരോധത്തിനായി പുതിയ നിയമം പ്രഖ്യാപിച്ച് അജ്‍മാന്‍...
ഏഴ് മേഖലകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ആഴ്‍ചയിലൊരിക്കല്‍ Covid PCR Test നിര്‍ബന്ധമാക്കി.
അജ്‍മാനിലെ എമര്‍ജന്‍സി, ക്രൈസിസ് ആന്‍റ് ഡിസാസ്റ്റര്‍ മാനേജ്‍മെന്‍റ് ടീമാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. മാര്‍ച്ച് 2 മുതല്‍ ഈ നിര്‍ദ്ദേശം പ്രാബല്യത്തില്‍ വരികയും ചെയ്തു.
റസ്റ്റോറന്‍റുകള്‍ കഫേകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, സ്‍പോര്‍ട്സ് ഹാളുകള്‍, സലൂണുകള്‍, ലേബര്‍ റിക്രൂട്ട്മെന്‍റ് ഓഫീസുകള്‍, ഫുഡ് ആന്‍റ് മീല്‍ ഡെലിവറി കമ്പനികള്‍, കാര്‍ വാഷ് എന്നീ മേഘലകളിലെ ജീവനക്കാര്‍ക്കാണ് എല്ലാ ആഴ്‍ചയും പി.സി.ആര്‍ പരിശോധന (PCR Test) നിര്‍ബന്ധമാക്കിയത്.
അതേസമയം, കോവിഡ് വാക്സിന്‍റെ രണ്ട് ഡോസുകളും ഇതിനോടകം എടുത്തുകഴിഞ്ഞവര്‍ക്ക് പരിശോധനയില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. ഇതുകൂടാതെ , കോണ്‍ടാക്ട് ട്രേസി൦ഗ് ആപ്ലിക്കേഷനായ (Contact Tracing Application) അല്‍ ഹുസ്‍ന്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണമെന്നതും നിര്‍ബന്ധമാണ്. നിയമം പാലിക്കാത്തവരെ കണ്ടെത്താനായി അധികൃതര്‍ ഇന്നു മുതല്‍ പരിശോധനയും ആരംഭിച്ചു കഴിഞ്ഞു.
Also read: Oman: Covid വ്യാപനം രൂക്ഷമാവുന്നു, ഒമാനില്‍ വീണ്ടും രാത്രികാല നിയന്ത്രണം വരുന്നു
അതേസമയം, UAEയില്‍ ഇതുവരെ 3,94,771 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3,83,998 പേര്‍ക്ക് രോഗം ഭേദമായി. 1,253 പേര്‍ക്ക് ജീവഹാനി സംഭവിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,721 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 1,666 പേര്‍ രോഗമുക്തരായപ്പോള്‍ 15 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...