Abu Dhabi: ശനിയാഴ്ച്ച പുറത്ത് വിട്ട കണക്കുകൾ പ്രകാരം യുഎഇയിൽ (UAE) 3434 പേർക്ക് കൂടി കോവിഡ് 19 (Covid 19) രോഗബാധ സ്ഥിരീകരിച്ചു. യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം നൽകിയ വിവരങ്ങൾ പ്രകാരം 15 പേർ കൂടി കോവിഡ് 19 രോഗബാധ മൂലം മരണപ്പെട്ടു. രോഗബാധ മൂലം മരിച്ചവരുടെ എണ്ണം ശനിയാഴ്ച്ച 1213 ആയി.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2171 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. നിലവിൽ ചികിത്സയിൽ കഴിയുന്നത് ആകെ 7,673 പേരാണ്. ആകെ രോഗം ബാധിച്ചത് 388,594 പേർക്കാണ്. അതിൽ 379,708 പേരുടെ ഫലം ഇതുവരെ നെഗറ്റീവായി. കഴിഞ്ഞ ദിവസങ്ങളിൽ 185,599 പേർക്കാണ് രോഗബാധിതരെ കണ്ടെത്താൻ ടെസ്റ്റുകൾ (Test) നടത്തിയത്.
آخر الإحصائيات حول إصابات فيروس كوفيد 19 في الإمارات
The latest update of Coronavirus (Covid 19) in the UAE#نلتزم_لننتصر #التزامك_حياتك#ملتزمون_يا_وطن#كوفيد19#وزارة_الصحة_ووقاية_المجتمع_الإمارات#we_commit_until_we_succeed #covid19#mohap_uae pic.twitter.com/9KXwUcse96
— وزارة الصحة ووقاية المجتمع الإماراتية - MOHAP UAE (@mohapuae) February 27, 2021
ALSO READ: UAE: കോവിഡ് നിയന്ത്രണങ്ങള്‍ നീട്ടി ദുബായ്
കൊറോണ വൈറസ് (Coronavirus) രോഗബാധ മൂലം ഉണ്ടാകുന്ന ബാധയുടെ പ്രത്യാഘാതങ്ങൾ മനസിലാക്കാൻ മുൻഗണന നൽകണമെന്ന് ലോകാരോഗ്യ സംഘടനയുടെ ഒരു മുതിർന്ന ഉദ്യോഗസ്ഥർ വ്യാഴാഴ്ച രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. കോവിഡ് 19 രോഗത്തിന്റെ പാർശ്വഫലങ്ങളെ കുറിച്ച് പഠനങ്ങൾ പുരോഗമിക്കുന്നുണ്ടെങ്കിലും ചില രോഗികളിൽ മാസങ്ങളോളം ക്ഷീണം, ഹൃദ്രോഗങ്ങൾ, ന്യൂറോളജിക്കൽ പ്രശ്‌നങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ കാണിക്കുന്നതിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല.
ALSO READ: Saudi KMCC യുടെ രണ്ട് കോടിരൂപയുടെ ആനുകൂല്യ വിതരണം ഇന്ന്
അതെസമയം ഫെബ്രുവരി ആദ്യം മുതല്‍ പ്രഖ്യാപിച്ച Covid നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിച്ചതായി ദുബായ് (Dubai) ഭരണകൂടം. വെള്ളിയാഴ്ചയാണ് ഉത്തരവ് പുറത്തിറക്കി. ഏപ്രില്‍ മധ്യത്തില്‍ വരെ, അതായത് റമദാന്‍ വരെ നിലവിലെ നിയന്ത്രണങ്ങള്‍ തുടരാനാണ് ദുബൈയിലെ ദുരന്തനിവാരണ സമിതിയുടെ തീരുമാനം. ഫെബ്രുവരി മുതല്‍ നടപ്പാക്കിയ കോവിഡ് നിയന്ത്രണങ്ങള്‍ ഫലപ്രദമാണ് എന്ന് കണ്ട സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ റമദാന്‍ വരെ തുടരാന്‍ ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ആല്‍മക്തൂമിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന ദുബൈ ദുരന്ത നിവാരണ ഉന്നതാധികാരി സമിതി തീരുമാനിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...