ദുബായ്: ഗാന്ധി ജയന്തി ദിനത്തില്‍ ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ് യുഎഇയിലെ ഈ ഗായകന്‍. ഗാന്ധിജിയോടുള്ള ആദരസൂചകമായി വൈഷ്ണവ് ജനതോ എന്ന ഹിന്ദി ഭജന്‍ പാടിയാണ് യുഎഇ ഗായകനായ യസീര്‍ ഹബീബ് ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വീഡിയോ കാണാം: 



ഗാന്ധിജിയോടുള്ള ആദരസൂചകമായി പുറത്തിറക്കിയ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായി കഴിഞ്ഞു. ‘പാട്ട് പാടാന്‍ ആദ്യം പേടിയായിരുന്നു. പാടാന്‍ ബുദ്ധിമുട്ടുള്ള ഗാനമാണ് തെരഞ്ഞെടുത്തത്. ഇന്ത്യന്‍ സമൂഹം എങ്ങനെ പ്രതികരിക്കും എന്നും ആശങ്കയുണ്ടായിരുന്നുവെന്നും. എന്നാല്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും യസീര്‍ പറയുന്നു.


ദുബൈയില്‍ എല്ലാ വിഭാഗങ്ങള്‍ക്കിടയിലും ആരാധകരുള്ള ഗായകനാണ് യസീര്‍. സുഹൃത്തായ മധു പിള്ളയുടെ സഹായത്തോടെയാണ് ഗുജറാത്തി ഭജന്‍ പാടാന്‍ കഴിഞ്ഞത് എന്നാണ് യസീര്‍ പറയുന്നത്.