അബുദാബി: ഇനിമുതല്‍ വാഹനത്തില്‍ കുട്ടികളെ തനിച്ചാക്കി പോയാല്‍ 10 വര്‍ഷം തടവും പത്ത് ലക്ഷം ദിര്‍ഹം അതായത് 1.87 രൂപ പിഴയും ഉറപ്പ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

യുഎഇ ശിശുസംരക്ഷണ നിയമത്തിന്‍റെ ഭാഗമായാണ് കുട്ടികളുടെ സുരക്ഷ ഉറപ്പിക്കാന്‍ ഇത്തരം നിയമങ്ങള്‍ കൊണ്ടുവന്നത്. കടുത്ത ചൂടില്‍ കാറില്‍ തനിച്ചായ കുട്ടികള്‍ മരിക്കുകയും അവശരാകുകയും ചെയ്ത സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ പുതിയ പ്രഖ്യാപനം.


കുട്ടികളുടെ എല്ലാവിധ അതായത് ശാരീരികവും, മാനസികവും, വൈകാരികവും ധാര്‍മ്മികവുമായ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണിത്‌. 


ശിശുസംരക്ഷണ നിയമപ്രകാരം കുട്ടികളെ അശ്രദ്ധമായി കൈകാര്യം ചെയ്യുകയോ, അവഗണിക്കുകയോ അവര്‍ക്ക് കൊടുക്കേണ്ടതായ പരിഗണന കൊടുക്കാതെ അവരെ തടവിലാക്കുകയോ ചെയ്താല്‍ 5000 ദിര്‍ഹം അതായത് 93,860 രൂപ പിഴയും കൂടാതെ തടവ് ശിക്ഷയും ലഭിക്കും.