അബുദാബി: കോറോണ വൈറസ് രോഗബാധ കാരണം യുഎഇയിൽ ഒരാൾ കൂടി മരിച്ചു.  മലപ്പുറം സ്വദേശി അബ്ദുസമദ്  കായൽമഠത്തിലാണ് മരിച്ചത്.  അൻപതിമൂന്ന് വയസ്സായിരുന്നു.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also read:  കേരളത്തിന് ആശ്വാസം; ഇന്നും ആർക്കും കോറോണ രോഗബാധയില്ല 


ഇദ്ദേഹത്തെ കൂടാതെ ഇന്ന് രണ്ടുപേർകൂടി മരണമടഞ്ഞിരുന്നു.  താനൂർ സ്വദേശിയായ കമാലുദ്ദീൻ, ആലപ്പുഴ സ്വദേശിയായ പനയറ ജേക്കബ് എന്നിവരാണ് മരിച്ചത്.  ഇതോടെ 24 മണിക്കൂറിനിടയിൽ യുഎഇയിൽ കോറോണ രോഗബാധമൂലം മരിച്ചത് അഞ്ചു മലയാളികളാണ്.  


Also read: നിയന്ത്രണം വിട്ട കാറിടിച്ച് മൂന്നുപേർ മരിച്ചു 


ഗൾഫിൽ കോറോണ രോഗബാധമൂലം മരിച്ച മലയാളികളുടെ എണ്ണം ഇതോടെ 45 കവിഞ്ഞു.   എന്നാൽ കേരളത്തിൽ തുടർച്ചയായി രണ്ടു ദിവസമായിട്ട് കോറോണ രോഗബാധ ആർക്കും റിപ്പോർട്ട് ചെയ്തിട്ടില്ല.