ആലുവ: മുട്ടത്ത് നിയന്ത്രണം വിട്ട കാറിടിച്ച് മൂന്നു പേർ മരിക്കുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. മുട്ടം സ്വദേശി കുഞ്ഞുമോൻ, തൃക്കാക്കര സ്വദേശി മജീഷ് എം. ബി അദ്ദേഹത്തിന്റെ മകൾ അർച്ചന എന്നിവരാണ് മരണമടഞ്ഞത്.
മൂന്നുപേരും സംഭവസ്ഥലത്തുവച്ചുതന്നെ മരണമടഞ്ഞു. പരിക്കേറ്റ നാലുപേരെയും കളമശേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു അപകടം നടന്നത്.
Also read: കേരളത്തിന് ആശ്വാസം; ഇന്നും ആർക്കും കോറോണ രോഗബാധയില്ല
നിയന്ത്രണം വിട്ട കാർ ആൾക്കൂട്ടത്തിലേയ്ക്ക് പാഞ്ഞുകയറുകയായിരുന്നു. കൊച്ചി മെട്രോ പില്ലർ നമ്പർ 187 ന് സമീപമായിരുന്നു അപകടം നടന്നത്. നോമ്പുതുറ വിഭവങ്ങൾ ലഭിക്കുന്ന കടയിൽ നിന്നും സാധനങ്ങൾ വാങ്ങുന്നവരുടെ ഇടയിലേക്കാണ് കാർ ഇടിച്ചുകയറിയത്.
ഓട്ടോറിക്ഷയിൽ ഇരിക്കുകയായിരുന്ന മജീഷിന്റെയും മകളേയും മെട്രോ പില്ലറുമായി ചേർത്ത് ഇടിക്കുകയായിരുന്നു. അവിടെവച്ചുതന്നെ ഇരുവരും മരണമടഞ്ഞു. ഇന്നലെ മൂവാറ്റുപുഴയിൽ ഉണ്ടായ അപകടത്തിലും മൂന്നുപേർ മരണമടഞ്ഞിരുന്നു.