COVID-19: ഒമാനിൽ എത്തുന്നവർ നിർബന്ധമായും 7 ദിവസം തങ്ങണം
ഇനി മുതൽ ഒമാനിലെത്തുന്നവർ നിർബന്ധമായും 7 ദിവസം തങ്ങണം. മറ്റ് രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് പിസിആർ ടെസ്റ്റ് നിർബന്ധമാക്കി
മസ്‌കറ്റ്: ഇനി മുതൽ ഒമാനിലെത്തുന്നവർ നിർബന്ധമായും 7 ദിവസം തങ്ങണം. ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റിയുടേതാണ് ഈ പുതിയ ഉത്തരവ്.
പുതിയ ഉത്തരവ് പ്രധാനമായും സൂചിപ്പിക്കുന്നത്, "2020 ഡിസംബർ 27 ന് പുറത്തിറക്കിയ സർക്കുലറിൽ സൂചിപ്പിച്ച പ്രകാരം ഒമാനിലേക്ക് പോകുന്ന യാത്രക്കാർ 8 ദിവസത്തിൽ കുറയാത്ത കാലയളവ് Oman-ൽ തന്നെ തങ്ങണം. എയർലൈനുകളിലും സിവിൽ ഏവിയേഷൻ അതോറിറ്റിയും യാത്രക്കാരൻ 7 ദിവസം തങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിക്കുകയും കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഒമാനിൽ നിന്ന് യാത്രാ സൗകര്യമൊന്നും ഏർപ്പെടുത്തിയിട്ടില്ലെന്ന് ഉറപ്പാക്കുകയും വേണം (എട്ടാം ദിവസം നെഗറ്റീവ് റിസൾട്ട് പിസിആർ ടെസ്റ്റും നിർബന്ധമാണ്)."
ALSO READ: Biden ആദ്യം തന്നെ Trump നെ തിരുത്തി; റദ്ദാക്കിയത് 15 ഉത്തരവുകൾ
ഡിസംബർ 27ന് താത്ക്കാലിക യാത്രാവിലക്ക് നീക്കിയ ശേഷം രാജ്യത്തിൻറെ കോവിഡ് ചട്ടം പുതിക്കിയിരുന്നു. മറ്റ് രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് PCR ടെസ്റ്റ് നിർബന്ധമാക്കി. രാജ്യത്ത് എത്തുന്നതിന് മുമ്പ് എടുക്കുന്ന പിസിആർ ടെസ്റ്റ് 72 മണിക്കൂറുകൾക്ക് മുമ്പ് മാത്രം എടുത്തതായിരിക്കണം.
ALSO READ: Biden 46-ാം US പ്രസിഡൻറ്, Kamala Harris 49-ാം വൈസ് പ്രസിഡൻറ്, ഇതെങ്ങനെ?
എയർപോർട്ടിൽ നിന്ന് ലഭിക്കുന്ന Tracking Device ക്വാറന്റൈൻ കാലാവധിയായ 7 ദിവസവും ധരിക്കേണ്ടത് നിര്ബന്ധമാണ്. 7 ദിവസങ്ങൾക്ക് ശേഷം പിസിആർ ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആയതിന് ശേഷം മാത്രമേ ഉപേക്ഷിക്കാൻ പാടുള്ളു. അഥവാ ടെസ്റ്റ് ചെയ്യാൻ താൽപര്യമില്ലെങ്കിൽ 14 ദിവസം quarantine-ൽ കഴിഞ്ഞ ശേഷം ഒരു ഡോക്ടറെ കണ്ട് അസുഖങ്ങൾ ഒന്നുമില്ലെന്ന് ഉറപ്പ് വരുത്തണം. ഡോക്ടർ അസുഖങ്ങൾ ഇല്ലെന്ന് സ്ഥിരീകരിച്ചതിന് ശേഷം മാത്രമേ ട്രാക്കിങ് ഡിവൈസ് മാറ്റാൻ പാടുള്ളൂ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...