Biden ആദ്യം തന്നെ Trump നെ തിരുത്തി; റദ്ദാക്കിയത് 15 ഉത്തരവുകൾ

ട്രമ്പിന്റെ 15 വിവാദ ഉത്തരവുകൾ റദ്ദാക്കി ജോ ബൈഡൻ. മെക്സിക്കൻ മതിൽ നിർമാണം, പാരിസ് ഉടമ്പടി, മുസ്ലീം രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്ക് ഉൾപ്പെടയുള്ള 15 പ്രധാന ഉത്തരവുകളാണ് ബൈഡൻ റദ്ദാക്കിയത്

Written by - Zee Malayalam News Desk | Last Updated : Jan 21, 2021, 11:57 AM IST
  • ട്രമ്പിന്റെ 15 വിവാദ ഉത്തരവുകൾ റദ്ദാക്കി ജോ ബൈഡൻ
  • മെക്സിക്കൻ മതിൽ നിർമാണം, പാരിസ് ഉടമ്പടി, മുസ്ലീം രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്ക് ഉൾപ്പെടയുള്ള 15 പ്രധാന ഉത്തരവുകളാണ് ബൈഡൻ റദ്ദാക്കിയത്
  • WHO യിൽ നിന്ന് പുറത്ത് പോകാനുള്ള തീരുമാനവും ബൈഡൻ റദ്ദാക്കി
  • ഇന്ത്യയിൽ നിന്നുള്ള ജീവനക്കാർക്ക് ആശ്വാസവുമായി ​ഗ്രീൻ കാർഡ് നിയന്ത്രണങ്ങൾ ബൈഡൻ ഒഴിവാക്കി
Biden ആദ്യം തന്നെ Trump നെ തിരുത്തി; റദ്ദാക്കിയത് 15 ഉത്തരവുകൾ

വാഷിങ്ടൺ ഡിസി: അമേരിക്കയുടെ 46-ാം പ്രസിഡന്റായി അധികാരമേറ്റതിന് തുടർന്ന് ആദ്യം തന്നെ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ 15 വിവാദ ഉത്തരവുകൾ റദ്ദാക്കി Joe Biden. മെക്സിക്കൻ മതിൽ നിർമാണം, പാരിസ് ഉടമ്പടി, മുസ്ലീം രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്ക് ഉൾപ്പെടയുള്ള 15 പ്രധാന ഉത്തരവുകളാണ് ബൈഡൻ റദ്ദാക്കിയത്.

ലോകാരോഗ്യ സംഘടനയിൽ (WHO) നിന്ന് പുറത്ത് പോകാനുള്ള തീരുമാനവും ബൈഡൻ റദ്ദാക്കി. പകരം അമേരിക്കയുടെ പ്രതിനിധിയായി ഡോ. ആന്തണി ഫൗച്ചിയെ നിയമിച്ചു. അതോടൊപ്പം കോവിഡിനെ തുടർന്ന് രാജ്യത്ത് മാസ്ക് നി‌ർബന്ധമാക്കുകയും ചെയ്തിട്ടുണ്ട് ബൈഡൻ. പരിസ്ഥിതിക്ക് പ്രശ്നമുണ്ടാക്കുന്ന കീസ്റ്റോൺ എക്സെൽ പദ്ധതിയും പിൻവലിച്ചു.  പ്രസിഡന്റായി അധികാരമേറ്റതിന് ശേഷം മണിക്കൂറുകൾക്കുള്ളിലാണ് ബൈ‍ഡൻ ഈ ഉത്തരവുകൾ തിരുത്തിയത്. 

ALSO READ: Joe Biden അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ്, 127 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള കു​ടും​ബ ബൈ​ബി​ളി​ല്‍ തൊട്ട് സ​ത്യ​പ്ര​തി​ജ്ഞ

ഇന്ത്യയിൽ നിന്നുള്ള ജീവനക്കാർക്ക് ആശ്വാസവുമായി ​ഗ്രീൻ കാർഡ് നിയന്ത്രണങ്ങൾ ബൈഡൻ ഒഴിവാക്കി. കൂടാതെ വംശീയമായ സമത്വം, തൊഴിൽ മേഖലകളിൽ ലിം​ഗ വിവേചനം, സെൻസസിൽ പൗരത്വമല്ലാത്തവരെയും ഉൾപ്പെടുത്തിയും ഉത്തരവുകൾ ബൈഡൻ (Joe Biden) മുന്നോട്ട് വെച്ചു. ഇതോടെ അനധികൃത കുടിയേറ്റക്കാർക്ക് എട്ട് വർഷത്തിനുള്ളിൽ പൗരത്വ സാവകാശം ഉറപ്പാക്കാം.

ALSO READ: Biden പ്രസിഡൻ്റായതിന് ശേഷമുള്ള ആദ്യ G-7 ഉച്ചകോടിയിലേക്ക് ഇന്ത്യക്ക് യുകെയുടെ ക്ഷണം

പാരിസ് ഉടമ്പടിയിലേക്കുള്ള അമേരിക്കയുടെ തിരിച്ച് വരവിന് ലോകനേതാക്കൾ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. 2016ൽ ബറാക് ഒബാമ പ്രസിഡന്റായിരുന്ന കാലത്താണ് അമേരിക്ക കാലാവസ്ഥ വ്യതിയാനത്തിനെതിരെയുള്ള പാരിസ് ഉടമ്പടിയിൽ ഒപ്പ് വെക്കുന്നത്. തുടർന്ന് ട്രമ്പ് അധികാരത്തിൽ എത്തിയപ്പോൾ യുഎസ് ഉടമ്പടിയിൽ നിന്ന് പിന്മാറുകയായിരുന്നു. വീണ്ടും സ്വാ​ഗതമെന്നാണ് ബൈഡന്റെ തീരുമാനത്തോട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ (Emmanuel Macron) പ്രതികരിച്ചത്. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ​ഗുട്ടെറസും അമേരിക്കയുടെ നിലപാടിനെ സ്വാ​​ഗതം ചെയ്തിട്ടുമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News