Dubai: COVID വ്യാപനം വർധിച്ച സാഹചര്യത്തിൽ ദുബായിൽ പൊതുവേദി പരിപാടികൾ, DJ തുടങ്ങിയ വിനോ​ദ പരിപാടികൾക്ക് വിലക്കേർപ്പെടുത്തി. റെസ്റ്റോറന്റുകളിലും ബിച്ചുകളിലുമായി നടക്കുന്ന DJ പരിപാടികൾ, Live Band തുടങ്ങിയ മീഡിയ ഓഫീസും ടൂറിസം വകുപ്പും അറിയിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കോവിഡ് വ്യാപനം നിയന്ത്രിക്കാൻ സാധിച്ചതിനാലാണ് ദുബായിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് Live വിനോദ പരിപാടികൾ നടത്താൻ മന്ത്രാലയം അനുമതി നൽകിയത്. എന്നാൽ വ്യാപകമായി കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് ഇപ്പോൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്ന് മന്ത്രാലയം വ്യക്തമാക്കിയത്. കഴിഞ്ഞ മൂന്നാഴ്ചകളിൽ നടത്തിയ പരിശോധനയിൽ 200ൽ അധികം കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണ് Dubai ന​ഗരത്തിൽ കണ്ടെത്തിയത്. 


ALSO READ: COVID-19: ഒമാനിൽ എത്തുന്നവർ നിർബന്ധമായും 7 ദിവസം തങ്ങണം


കഴിഞ്ഞ ഒരാഴ്ച 3000ത്തിൽ അധികം കോവിഡ് കേസുകളാണ് UAE യിൽ റിപ്പോർട്ട് ചെയ്തത്. പൊതു ജനത്തിന്റെ സുരക്ഷയെ തുടർന്നാണ് വിനോദ പരിപാടികൾക്ക് വിലക്കേർപ്പെടുത്തിയതെന്ന് മന്ത്രാലയം അറിയിച്ചു. എന്നാൽ ബാക്കി ടൂറിസവുമായി ബന്ധപ്പെട്ട് യാതൊരു വിലക്കും ഏ‌‍ർപ്പെടുത്തിട്ടില്ല. വിനോദ സഞ്ചാരികളായി ദുബായിലേക്ക് വരുന്നവർ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു.


ALSO READ: Corona Virus Variant: ജനിതക മാറ്റം സംഭവിച്ച വൈറസ് കുവൈത്തിലും, ജാഗ്രത നിര്‍ദ്ദേശം


COVID നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കാത്തവർക്കെതിരെ കർശന നടപടികളെടുക്കുമെന്നും പൊതു ഇടങ്ങളിൽ സാമൂഹിക അകലം മാസ്കും നി‌ർബന്ധമാണെന്ന് മന്ത്രാലയം അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.