Corona Virus Variant: ജനിതക മാറ്റം സംഭവിച്ച വൈറസ് കുവൈത്തിലും, ജാഗ്രത നിര്‍ദ്ദേശം

ബ്രിട്ടനില്‍ കണ്ടെത്തിയ  ജനിതക മാറ്റം സംഭവിച്ച  കൊറോണ വൈറസ് കുവൈത്തിലും സ്ഥിരീകരിച്ചു.

Written by - Zee Malayalam News Desk | Last Updated : Jan 20, 2021, 11:51 PM IST
  • ജനിതക മാറ്റം സംഭവിച്ച വൈറസ് കുവൈത്തിലും..
  • ബ്രിട്ടനില്‍ നിന്ന് വന്ന രണ്ട് സ്വദേശി വനിതകള്‍ക്കാണ് ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് (Corona Virus variant) കണ്ടെത്തിയിരിയ്ക്കുന്നത്.
  • ജനങ്ങള്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
Corona Virus Variant: ജനിതക മാറ്റം സംഭവിച്ച വൈറസ് കുവൈത്തിലും, ജാഗ്രത നിര്‍ദ്ദേശം

Kuwait City: ബ്രിട്ടനില്‍ കണ്ടെത്തിയ  ജനിതക മാറ്റം സംഭവിച്ച  കൊറോണ വൈറസ് കുവൈത്തിലും സ്ഥിരീകരിച്ചു.

ബ്രിട്ടനില്‍ നിന്ന് വന്ന രണ്ട് സ്വദേശി വനിതകള്‍ക്കാണ് ജനിതക മാറ്റം സംഭവിച്ച  കൊറോണ വൈറസ്  (Corona Virus variant) കണ്ടെത്തിയിരിയ്ക്കുന്നത്. ഇതോടെ ജനങ്ങള്‍ കനത്ത ജാഗ്രത പാലിക്കണമെന്ന്  ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

അതേസമയം, ഇവര്‍ രണ്ടുപേരും ബ്രിട്ടനില്‍ നിന്ന് യാത്ര തിരിക്കുന്നതിന് മുന്‍പ്  PCR പരിശോധന നടത്തിയിരുന്നു.  എന്നാല്‍,  കുവൈത്ത് വിമാനത്താവളത്തില്‍ നടത്തിയ PCR പരിശോധനയിലാണ് ഇരുവര്‍ക്കും കോവിഡ്‌ (Covid-19)  സ്ഥിരീകരിച്ചത് എന്ന്  ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് അറിയിച്ചു.

ജനിതക മാറ്റം സംഭവിച്ച  കൊറോണ വൈറസ് (Corona virus)    രാജ്യത്ത് സ്ഥിരീകരിച്ച നിലയ്ക്ക്  മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

Also read: Covid update: കോവിഡ്‌ ബാധ ഉയര്‍ന്നു തന്നെ, രോഗം സ്ഥിരീകരിച്ചത് 6,815 പേര്‍ക്ക്

കുവൈത്തില്‍  (Kuwait) ഇതുവരെ  1,58,244പേര്‍ക്കാണ്  കോവിഡ്‌ -19 സ്ഥിരീകരിച്ചത്.   948 പേര്‍ക്ക് ജീവഹാനിയും സംഭവിച്ചു.

Trending News