ദുബായ്: നിശ്വാസ വായുവിൽ നിന്നും കോവിഡ് (Covid) കണ്ടെത്താനുള്ള ഗവേഷണവുമായി ദുബായ്. പ്രത്യേകം തയ്യാറാക്കിയ സ്പെക്ട്രോ മീറ്റർ വഴിയാണ് നിശ്വാസ വായു പരിശോധിക്കുക. ഇതിനായി സോഫ്റ്റ് വെയർ ഇതിൽ നിന്നും കോവിഡ് ബാധയുണ്ടോ എന്ന് കണ്ടെത്തും. ഒരുമിനിട്ടിനുള്ളിലായിരിക്കും  റിസൾട്ട് കിട്ടുന്നത് ഇതോടെ കോവിഡ് ടെസ്റ്റിങ്ങ് ഏറ്റവും എളുപ്പത്തിൽ നടത്താനാണ് ഉദ്ദേശിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

2,500 പേരില്‍ പരീക്ഷണം നടത്തുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. മൂക്കില്‍ നിന്നും സ്രവമെടുത്തു നടത്തുന്ന പി സി ആര്‍ ടെസ്റ്റിന്‍റെ (PCR) അസൗകര്യങ്ങള്‍ നീക്കുകയെന്നതും പുതിയ രീതി അവലംബിക്കുന്നതിൻറെ പിന്നിലുണ്ട്.
കോവിഡ് ഫലം ലഭിക്കുന്നതിനുള്ള സമയ ദൈര്‍ഘ്യം കുറക്കുന്നതിനും പുതിയ സാങ്കേതിക വിദ്യ ഫലപ്രദമാകുമെന്നാണ് വിലയിരുത്തുന്നത്. നാദ്ദ് അല്‍ ഹമ്മാര്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലാണ് പരീക്ഷണം നടക്കുന്നത്.  
പരീക്ഷണം നടത്തി നൂതന വിദ്യയുടെ കൃത്യത കണ്ടെത്താനാണ് ശ്രമിക്കുന്നത്. 


Also ReadFuel Price: OPEC തീരുമാനത്തിന് പിന്നാലെ കുവൈത്തില്‍ എ​ണ്ണ​വി​ല ഉ​യ​രു​ന്നു


മനുഷ്യരുടെ നിശ്വാസ വായുവിലെ കണികകളില്‍ നിന്ന് രോഗപ്രതിരോധ സംവിധാനത്തിലെ പ്രവര്‍ത്തനത്തെ വിലയിരുത്തി ഒരു മിനിറ്റിനുള്ളില്‍ ഫലം അറിയാവുന്ന സാങ്കേതിക വിദ്യയാണ് പരീക്ഷിക്കുന്നത്. ബ്രീതോനിക്സ് എന്ന കമ്ബനിയാണ് പുതിയ സംവിധാനം വികസിപ്പിച്ചിരിക്കുന്നത്.


ALSO READCovid19: റാസൽഖൈമയിൽ നിയന്ത്രണങ്ങൾ ഏപ്രിൽ എട്ട് വരെനീട്ടി


മുഹമ്മദ് ബിന്‍ റാഷിദ് യൂണിവേഴ്സിറ്റി ഓഫ് മെഡിസിന്‍ ആന്‍ഡ് ഹെല്‍ത്ത് സയൻസിൻറെയും , ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെയും സഹകരണത്തോടെയാണ് പരീക്ഷണം നടക്കുന്നത്. സിംഗപ്പൂരില്‍ 180 പേരില്‍ നടത്തിയ പരീക്ഷണത്തില്‍ 95 ശതമാനം കൃത്യതയുണ്ടെന്നു തെളിഞ്ഞിട്ടുണ്ട്. തുടര്‍ പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ കോവിഡ് രോഗപരിശോധനയില്‍ നിര്‍ണ്ണായകമായ നേട്ടമാകും ഇതെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.