Doha: കോവിഡ്‌  പ്രതിരോധത്തില്‍ നിര്‍ണ്ണായക ചുവടുവയ്പുമായി ഖത്തര്‍.... കോവിഡ് വാക്‌സിനേഷന്‍ ബുധനാഴ്ച  ആരംഭിക്കുന്നു.... 


COMMERCIAL BREAK
SCROLL TO CONTINUE READING

വന്‍കിട ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസര്‍ (Pfizer)  ബയോണ്‍ടെക്കുമായി ചേര്‍ന്നു വികസിപ്പിച്ച കോവിഡ് വാക്‌സിന്‍  (COVID Vaccine) ആണ് വിതരണം ചെയ്യുന്നത്. കഴിഞ്ഞ  രാത്രിയാണ് ആദ്യ ബാച്ച്‌ കോവിഡ്‌  വാക്‌സിന്‍ രാജ്യത്തെത്തിയത്. 


ബുധനാഴ്ച മുതല്‍  ഖത്തറിലെ  (Qatar) 7 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളായ  അല്‍വജ്​ബ, ലിബൈബ്​, അല്‍ റുവൈസ്​, ഉംസലാല്‍, റൗദത്​ അല്‍ ഖെയ്​ല്‍, അല്‍ തുമാമ, മുഐദര്‍ എന്നിവ  വഴിയാണ്​ ​കോവിഡ് വാക്‌സിനേഷന്‍ (COVID Vaccination) ആരംഭിക്കുക. കോവിഡ്-19 (COVID-19) ദേശീയ സ്ട്രാറ്റജിക് ഗ്രൂപ്പ് അദ്ധ്യക്ഷന്‍  ഡോ. അബ്ദുല്‍ ലത്തീഫ് അല്‍ ഖാല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഈ വിവരങ്ങള്‍. 


കോവിഡ് വാക്‌സിനേഷന്‍ ആദ്യ ഘട്ടമാണ് ബുധനാഴ്ച മുതല്‍ ആരംഭിക്കുന്നത്.  ആദ്യ ഘട്ടം ഡിസംബര്‍ 23 മുതല്‍ 2021 ജനുവരി 31 വരെയായിരിക്കും.  കൂടാതെ, പ്രാഥമിക  ഘട്ടത്തില്‍  16 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമേ വാക്‌സിന്‍  നല്‍കുകയുള്ളു. 


70 വയസിനു മുകളിലുള്ളവര്‍, വിട്ടുമാറാത്ത ഒന്നിലധികം രോഗമുള്ളവര്‍, കോവിഡ് ബാധിതരുമായി അടുത്തു ഇടപെടുന്ന പ്രധാന ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍  നല്‍കുക. കുട്ടികള്‍ക്ക് വാക്‌സിന്‍  നല്‍കാന്‍ മന്ത്രാലയത്തിലെ ഫാര്‍മസി ആന്‍ഡ് ഡ്രഗ് വകുപ്പ് ഇതുവരെ അനുമതി നല്‍കിയിട്ടില്ല.


സ്വദേശികള്‍ക്കും വിദേശികള്‍ക്കും സൗജന്യമായാണ്​ വാക്‌സിനേഷന്‍ നല്‍കുന്നത്.  തുടക്കത്തില്‍ ആര്‍ക്കും വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കില്ല എന്നും പൊതുജനാരോഗ്യമന്ത്രാലയം  അധികൃതര്‍ അറിയിച്ചു.


വാക്‌സിനേഷനുമായി  ബന്ധപ്പെട്ട്​ മന്ത്രാലയം മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. 
https://covid19.moph.gov.qa/EN/Covid19Vaccine എന്ന ലിങ്കില്‍ വിവരങ്ങള്‍ ലഭ്യമാണ്​. മന്ത്രാലയത്തിന്‍റെ  ആരോഗ്യനിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും വാക്​സിന്‍ പൊതുജനങ്ങള്‍ക്ക്​ നല്‍കുക. 


Also read: ജനങ്ങള്‍ക്ക് പ്രചോദനമാകാന്‍ Joe Biden, COVID Vaccine സ്വീകരിച്ചത് തത്സമയം കണ്ടത് ലക്ഷങ്ങള്‍


കോവിഡ്​ വാക്‌സിന്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും അടങ്ങിയതാണ്​ പുതിയ മൈക്രോസൈറ്റ്​. വാക്​സിന്‍ എങ്ങിനെയാണ്  പ്രവര്‍ത്തിക്കുന്നത്​ എന്നത്​ സംബന്ധിച്ച വിവരങ്ങളും ഇതില്‍ ലഭ്യമാണ്​


വാക്​സിനുകള്‍ സുരക്ഷിതവും അന്താരാഷ്​ട്ര ഗുണമേന്‍മയുള്ളതുമാണെന്നാണ്​ വിലയിരുത്തല്‍. യു.എസ്​.എ, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളിലും ഈ കമ്പനികളുടെ  വാക്​സിന്​ അംഗീകാരം ലഭിച്ചിട്ടുണ്ട്​. വാക്​സിനുകള്‍ ഉപയോഗിച്ച്‌​ തുടങ്ങുന്നതോടെ കോവിഡ്​ പൂര്‍ണമായും നിയന്ത്രിക്കാനാവുമെന്നും ജനങ്ങള്‍ക്ക്‌  സാധാരണ ജീവിതം കൈവരിക്കാന്‍ സാധിക്കുമെന്നാണ്​ പ്രതീക്ഷ... 


Zee Hindustan App നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ  ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy